Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനിലവിലെ വിദ്യാഭ്യാസ...

നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം പൊളിച്ചെഴുതണം: ഡോ. ജോയ് ഇളമൺ

text_fields
bookmark_border
തൃശൂർ: നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം പൊളിച്ചെഴുതണമെന്ന് കില ഡയറക്ടർ ഡോ. ജോയ് ഇളമൺ. ശാസ്ത്രത്തി​െൻറ സാർവത്രികതക്ക് അത് അനിവാര്യമാണ്. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും കേരള ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി ചേർന്ന് സാഹിത്യ അക്കാദമി ഹാളിൽ സംഘടിപ്പിക്കുന്ന ശാസ്ത്രാവബോധ വാരാഘോഷത്തി​െൻറ ഭാഗമായ ശാസ്ത്ര പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്ര ബോധവും ലിംഗസമത്വവും കുടുംബങ്ങളിൽ നിന്ന് തുടങ്ങണം. ശാസ്ത്രം വീടിന് വെളിയിലെന്ന പൊതുബോധത്തിന് മാറ്റം വരണമെന്നും ജോയ് ഇളമൺ ചൂണ്ടിക്കാട്ടി. പരിഷത്ത് പ്രസിദ്ധീകരണ സമിതി ചെയർമാൻ ഡോ.കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. 'ശാസ്ത്രം എന്തുകൊണ്ട്' എന്ന വിഷയത്തിൽ കാർഷിക സർവകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. ജിജു പി. അലക്സ് പ്രഭാഷണം നടത്തി. രാജൻ നെല്ലായി കവിതാലാപാനം നടത്തി. പരിഷത്ത് ജില്ല സെക്രട്ടറി കെ.എസ്. സുധീർ, കെ.എ. നാരായണൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story