Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാമ്പാടി...

പാമ്പാടി പാമ്പുംകാവില്‍ ഭാഗവത സപ്താഹം 15ന്

text_fields
bookmark_border
പാമ്പാടി: നാഗരാജ സന്നിധാനമായ പാമ്പാടി പാമ്പുംകാവിൽ ഭാഗവത സപ്താഹയജ്ഞത്തിന് നവംബർ 15ന് തിരിതെളിയും. കറുത്തമേശ്ശേരി മന രാജേഷ് നമ്പൂതിരി മുഖ്യ യജ്ഞാചാര്യനാവും. ചെങ്ങന്നൂര്‍ മോഹന വാര്യര്‍, പ്രസാദ് നമ്പൂതിരി എന്നിവർ സഹ ആചാര്യന്മാരായിരിക്കും. 22ന് നടക്കുന്ന അവഭൃഥസ്നാനത്തോടെ അവസാനിക്കും. ബി.എം.എസ് വാഹന പ്രചാരണ ജാഥക്ക് തിരുവില്വാമലയിൽ തുടക്കം തിരുവില്വാമല: കേരള സർക്കാറി​െൻറ ചുമട്ടുതൊഴിലാളികളോടുള്ള കരിനിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി ബി.എം.എസ്എസി​െൻറ വാഹന പ്രചാരണ ജാഥക്ക് തിരുവില്വാമലയിൽ തുടക്കം. ജാഥ ക്യാപ്റ്റൻ എം.കെ. ഉണ്ണികൃഷ്ണന് പതാക കൈമാറിക്കൊണ്ട് ബി.എം.എസ് ജില്ല പ്രസിഡൻറ് എ.സി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല ജോ. സെക്രട്ടറി സേതു തിരുവെങ്കിടം അധ്യക്ഷത വഹിച്ചു. പി.കെ. ഉണ്ണികൃഷ്ണൻ, സി. കണ്ണൻ, കെ.എൻ. വിജയൻ, കെ. മാധവൻ, ആർ. ശിവദാസൻ, സതീഷ്.എം എന്നിവർ സംസാരിച്ചു. മുച്ചക്രവാഹന വിതരണം പഴയന്നൂര്‍: ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള മുച്ചക്ര വാഹന വിതരണം യു.ആര്‍. പ്രദീപ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.തങ്കമ്മ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡൻറ് എം.പത്മകുമാര്‍,പഴയന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശോഭന രാജന്‍, ബ്ലോക്ക് സ്ഥിരം സമിതി അംഗങ്ങളായ കെ.ആര്‍. സത്യന്‍, സുമിത്ര ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story