Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൊഴിലാളി സൗഹൃദമായി...

തൊഴിലാളി സൗഹൃദമായി അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി

text_fields
bookmark_border
തൃശൂർ: നഗരപ്രദേശങ്ങളിലെ നിർധന കുടുംബങ്ങളിലെ അംഗങ്ങൾക്ക് സാമ്പത്തിക വർഷം നൂറുതൊഴിൽ ദിനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ സമഗ്ര അഴിച്ചുപണി. തൊഴിലാളിക്ക് പ്രാധാന്യം നൽകിയുള്ള മാറ്റങ്ങളാണ് നടപ്പാക്കുന്നത്. തൊഴിലവസരങ്ങളുടെ 50 ശതമാനം വനിതകൾക്ക് സംവരണം ചെയ്യുമെന്നാണ് തദ്ദേശ വകുപ്പ് പുറത്തിറക്കിയ പുതിയ പരിഷ്കാരങ്ങളിലുള്ളത്. കോർപറേഷനിലോ നഗരസഭയിലോ പദ്ധതി പ്രകാരം അപേക്ഷിച്ചാൽ 15 ദിവസത്തിനകം നടപടി ക്രമങ്ങൾ പൂർത്തിയാക്കി തൊഴിൽ കാർഡ് നൽകുന്നതുൾെപ്പടെയുള്ള മാർഗനിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. സ്വന്തം വാർഡിൽ തന്നെ ജോലി ഉറപ്പാക്കലാണ് ഒരു പ്രധാന മാറ്റം. ദൂരപരിധി കൂടിയാൽ ആനുപാതിക ശമ്പള വർധന ലഭിക്കും. കാർഡിൽ പേരുള്ള ഓരോ അംഗത്തിനും തൊഴിൽ ആവശ്യമുള്ളപ്പോൾ നഗരസഭയിൽ അപേക്ഷിക്കാം. ഇതിൽ നഗരസഭ ഓഫിസ് തീയതിവെച്ച് രസീത് നൽകും. തൊഴിൽ അനുവദിച്ചാൽ രേഖാമൂലം അറിയിക്കുകയും വിവരം നഗരസഭ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും. അപേക്ഷ നൽകി 15 ദിവസത്തിനകം ജോലി ലഭ്യമായില്ലെങ്കിൽ തൊഴിലില്ലായ്മ വേതനം ലഭിക്കും. ജോലിക്കിടെ അപകടമോ അസുഖമോ ഉണ്ടായാൽ സൗജന്യ ചികിത്സ ലഭിക്കും. കിടത്തിച്ചികിത്സ ആവശ്യമാണെങ്കിൽ ആ ദിവസങ്ങളിലെ ജോലിയുടെ പകുതിൽ കുറയാത്ത തുക വേതനമായും ലഭിക്കും. അപകടത്തിൽ അംഗഭംഗമോ മരണമോ സംഭവിച്ചാൽ 50,000 രൂപ വരെ എക്സ്ഗ്രേഷ്യ നൽകും. ആറ് വയസ്സിൽ താഴെയുള്ള അഞ്ചോ അതിലധികമോ കുട്ടികൾ തൊഴിലാളികളുടെ ഒപ്പമുണ്ടെങ്കിൽ അവർക്കായി ക്രഷ് ഒരുക്കണമെന്നും വ്യവസ്ഥയുണ്ട്. അപേക്ഷക​െൻറ വീട്ടിൽ നിന്ന് പരമാവധി അഞ്ച് കിലോമീറ്റർ ചുറ്റളവിലായിരിക്കും തൊഴിൽ നൽകുക. ദൂരപരിധി കൂടിയാൽ 10 ശതമാനം അധിക കൂലി നൽകും. ജോലിയുടെ വേതനം 14 ദിവസത്തിനകം കിട്ടിയില്ലെങ്കിൽ 1936 ലെ വേതന വിതരണ നിയമപ്രകാരം നഷ്്ടപരിഹാരത്തുക ലഭിക്കാൻ അർഹതയുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story