Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതുച്ഛമായ ശമ്പളമാണ്,...

'തുച്ഛമായ ശമ്പളമാണ്, അതും കൃത്യസമയത്ത് കിട്ടുന്നില്ല സർ...'

text_fields
bookmark_border
തൃശൂർ: 'നെറ്റും പി.എച്ച്.ഡിയും ഒക്കെയുണ്ടെങ്കിലും ജോലി താൽക്കാലികമാണ്. വേതനം തുച്ഛവും. അതുപോലും കൃത്യമായി കിട്ടുന്നുമില്ല.'- സംസ്ഥാനത്തെ എയ്ഡഡ് കോളജുകളിലെ താൽക്കാലിക അധ്യാപകരുടെ രോദനമാണിത്. താൽക്കാലിക അധ്യാപകരുടെ ശമ്പളം കൃത്യസമയത്ത് നൽകണമെന്ന് ഉത്തരവുെണ്ടങ്കിലും മൂന്ന് വർഷത്തെ ശമ്പളം കുടിശ്ശികയായവർ വരെ ഉണ്ട്. വിവിധ കോളജുകളിലായി 2500 ഓളം താൽക്കാലിക അധ്യാപകരാണ് ജോലി ചെയ്യുന്നത്. സ്ഥിരം അധ്യാപകരുടെ അത്രയും താൽക്കാലികക്കാരും ഉണ്ട്. മണിക്കൂറിന് 500 രൂപയാണ് നൽകുന്നത്. പരമാവധി 25,000 രൂപ വരെ മാസം കിട്ടും. അവധികളും മറ്റുമായി പലർക്കും 20,000 ൽ താഴെേയ ലഭിക്കാറുള്ളൂ. 50 മണിക്കൂറിൽ കൂടുതൽ ക്ലാസെടുത്താൽ സേവനമാേയ പരിഗണിക്കൂ. ഇതേ ജോലി ചെയ്യുന്ന സ്ഥിരാധ്യാപകർ അറുപതിനായിരവും എഴുപതിനായിരവും എഫ്. ഐ. പി. അധ്യാപകർ നാൽപതിനായിരത്തിന് മുകളിലും പ്രതിമാസം വാങ്ങുന്നിടത്താണ് താൽക്കാലികക്കാർക്ക് തുച്ഛവേതനം. 2012-ൽ കോളജ് വിദ്യാഭ്യാസ വകുപ്പും സർക്കാറും പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം വേതനം ഇതുവരെ പരിഷ്കരിച്ചിട്ടില്ല. ഇതിനിടെ ഹയർ സെക്കൻഡറി താൽക്കാലിക അധ്യാപകരുടേതുൾപ്പെടെ എല്ലാ വകുപ്പുകളിലും കരാർ ജീവനക്കാരുടെ വേതനം രണ്ട് തവണ പരിഷ്ക്കരിച്ചിട്ടുണ്ട്. മൂന്ന് മണിക്കൂറുള്ള പരീക്ഷ ഡ്യൂട്ടിക്ക് 60 രൂപ വെച്ചാണ് നൽകുക. എന്നാൽ, ഭൂരിഭാഗം അധ്യാപകരുടെയും പരീക്ഷ ഡ്യൂട്ടിയുടെ ശമ്പളവും വർഷങ്ങളായി കുടിശ്ശികയാണ്. പല എയ്ഡഡ് കോളജുകളിലും അഞ്ച് വർഷം വരെയുള്ള വേതനം കുടിശ്ശികയാണ്. 'മുൻ മാസത്തെ താൽക്കാലിക അധ്യാപകരുടെ വേതന ബിൽ സമർപ്പിച്ചു കഴിഞ്ഞിട്ടുണ്ട്' എന്നുള്ള സാക്ഷ്യപത്രം കോളജ് പ്രിൻസിപ്പൽമാർ ഓരോ മാസത്തെയും അധ്യാപക ശമ്പള ബില്ലി​െൻറ കൂടെ നൽകണമെന്ന സർക്കാർ നിർദേശമുണ്ട്. പലരും ഇത്തരം രേഖപ്പെടുത്തൽ വിട്ടുപോകും. ഡി.ഡി ഓഫിസ് ജീവനക്കാരുടെ വീഴ്ചയും ശമ്പളം കുടിശ്ശിയാക്കുന്നുണ്ട്. തുല്യ ജോലിക്ക് തുല്യവേതനം അവകാശമാണെന്ന സുപ്രീം കോടതി നിഗമനത്തി​െൻറ പശ്ചാത്തലത്തിൽ വേതന വർധനക്കും കുടിശ്ശിക ശമ്പളം ലഭിക്കുന്നതിനുമായി ഓൾ കേരള കോളജ് ഗെസ്റ്റ് ലക്ചറേഴ്സ് യൂനിയൻ മനുഷ്യാവകാശ കമീഷന് പരാതി നൽകിയിട്ടുണ്ട്. സമരപരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്. പരീക്ഷ ഡ്യൂട്ടിയിൽ നിന്ന് വിട്ട് നിൽക്കുന്നതടക്കമുള്ള സമരത്തിനാണ് താൽക്കാലിക അധ്യാപകർ തയാറെടുക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story