Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയുവതിക്ക് പ്രസവത്തിൽ...

യുവതിക്ക് പ്രസവത്തിൽ നാല് കുഞ്ഞുങ്ങൾ

text_fields
bookmark_border
മുളങ്കുന്നത്തുകാവ്: വിവാഹം കഴിഞ്ഞ് എട്ടുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇതരസംസ്ഥാനക്കാരിക്ക് ഒറ്റ പ്രസവത്തിൽ നാലുകുഞ്ഞുങ്ങൾ. പ്രസവം കഴിഞ്ഞ് അധികം താമസിയാതെ രണ്ട് കുഞ്ഞുങ്ങൾ മരിച്ചു. യു.പി സ്വദേശികളായ ദമ്പതികൾക്കാണ് മൂന്ന് പെൺകുട്ടികളും ഒരു ആൺകുട്ടിയും പിറന്നത്. ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ശനിയാഴ്ച രാത്രി ഉത്തർപ്രദേശ് സ്വദേശിനി (28) കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ആരോഗ്യക്കുറവ് മൂലം രണ്ട് കുഞ്ഞുങ്ങൾ ഞായറാഴ്ച മരിച്ചു. മറ്റ് രണ്ട് കുഞ്ഞുങ്ങളും അമ്മയും തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. അമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. 500 ഗ്രാം വീതം തൂക്കമുള്ള കുട്ടികളെ രക്ഷിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണെന്ന് ശിശുരോഗ ചികിത്സ വിഭാഗത്തിലെ ഡോക്ടർമാർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story