Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസമരങ്ങളിലൂടെ...

സമരങ്ങളിലൂടെ വികസനത്തിൽനിന്ന് പിന്മാറ്റാമെന്ന ധാരണ വേണ്ട^മന്ത്രി മൊയ്തീൻ

text_fields
bookmark_border
സമരങ്ങളിലൂടെ വികസനത്തിൽനിന്ന് പിന്മാറ്റാമെന്ന ധാരണ വേണ്ട-മന്ത്രി മൊയ്തീൻ തൃശൂർ: ഗെയിൽ സമരത്തിനെതിരെ മുഖ്യമന്ത്രിയുടെ വിമർശനത്തിന് പിറകെ, പരോക്ഷമായി സമരത്തെ വിമർശിച്ച് വ്യവസായ മന്ത്രി എ.സി. മൊയ്തീനും രംഗത്ത്. സമരങ്ങളിലൂടെയും സമ്മർദങ്ങളിലൂടെയും വികസന പ്രവർത്തനങ്ങളിൽ നിന്നും ഏതെങ്കിലും തരത്തിൽ പിന്മാറ്റാമെന്ന ധാരണ വേണ്ടെന്ന് മന്ത്രി പ്രതികരിച്ചു. രാവിലെ മുഖ്യമന്ത്രിയുടെ പ്രതികരണം വന്നതിന് ശേഷമായിരുന്നു വ്യവസായ മന്ത്രിയും രംഗത്തെത്തിയത്. ടിപ്പർ എർത്ത്മൂവേഴ്സ് സമിതി ടിപ്പർ ലോറി ഡ്രൈവർമാർക്ക് ഏർപ്പെടുത്തിയ സൗജന്യ ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വികസന കാര്യത്തിൽ പിറകിലേക്കല്ല, മുന്നോട്ട് നീങ്ങാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. എന്നാൽ വികസനം സാധ്യമാവാൻ എല്ലാമേഖലയിൽ നിന്നുമുള്ളവരുടെ സഹകരണം വേണം. നിർമാണ മേഖലയിലെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ്. ഇതിന് കിഫ്ബിയിൽ നിന്നും 20,000 കോടി കടമെടുത്തുള്ള പ്രവർത്തനങ്ങൾ തുടങ്ങുകയാണ്. ടിപ്പർ എർത്ത്മൂവേഴ്സ് സമിതി സംസ്ഥാന സെക്രട്ടറി രാജൻ ഡയമണ്ട് അധ്യക്ഷത വഹിച്ചു. ജീവൻ രക്ഷാ പ്രവർത്തനം നടത്തിയ ആംബുലൻസ് ഡ്രൈവർ പ്രദീപിനും, സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് ഐശ്വര്യ സുരേഷ് പാർളിക്കാടിനും മന്ത്രി സമ്മാനിച്ചു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എം. ലെനിൻ മുതിർന്ന ഡ്രൈവർമാരെ പൊന്നാടയണിയിച്ചു. സമിതി ജില്ല പ്രസിഡൻറ് ജോസ് തെക്കേത്തല, യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് ഡെവലപ്മ​െൻറ് ഓഫിസർ ഹരീന്ദ്രനാഥൻ, ദേവൻ പുളിക്കൽ, രാജൻ ഭഗവതിപറമ്പിൽ, ഗിരി കള്ളാടത്തിൽ, സന്ദീപ് കോട്ടയിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story