Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാലം കടക്കാതെ...

പാലം കടക്കാതെ സ്വപ്നങ്ങൾ

text_fields
bookmark_border
സമരമുറകളേറെ കണ്ട ജങ്കാർ പതിറ്റാണ്ടി​െൻറ പിന്നാമ്പുറം മാത്രമുള്ള ജങ്കാർ സർവിസിൽ ആയിരക്കണക്കിന് സമരങ്ങളും പ്രതിഷേധങ്ങളുമാണ് കണ്ടത്. 2007ലെ ബോട്ടപകടത്തിന് ശേഷമാണ് അപകടരഹിതമായ ജങ്കാറെന്ന ആവശ്യം ശക്തമായത്. ഇതിനായി മനുഷ്യാവകാശ കൂട്ടായ്മ ഉൾപ്പെടെ നിരവധി സംഘടനകൾ രംഗത്തു വന്നു. യു.ഡി.എഫ് 38 ദിവസം നീണ്ട സത്യഗ്രഹ സമരവും നടത്തി. 2014 ൽ ഗിയർ തകരാറിനെ തുടർന്ന് നാലുമാസം ജങ്കാർ മുടങ്ങിയപ്പോൾ സംസ്ഥാന ജില്ല നേതാക്കൾ സാംസ്കാരിക പ്രവർത്തകർ മതപുരോഹിതർ എന്നിവരെ അണിനിരത്തിയാണ് എൽ.ഡി.എഫ് അനിശ്ചിതകാല നിരാഹാര സമരം നടത്തിയത്. സമരം കൊഴുപ്പിക്കാൻ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ വരെ സമരപ്പന്തലിലെത്തി. പ്രതിഷേധം കനപ്പിക്കാൻ നടത്തിയ അപകടം മണത്ത പുഴ നീന്തലോടെയാണ് സമരത്തിന് പരിസമാപ്തിയായത്. യു.ഡി.എഫ് ഭരണകാലത്ത് ക്രമക്കേടിനുള്ള എളുപ്പമാർഗവും, യോഗങ്ങളിൽ ജങ്കാർ പരിഹാസ വിഷയമായി. ഭരണം മാറിയപ്പോൾ ജങ്കാർ ഇടതുമുന്നണിയെയും തിരിഞ്ഞു കുത്തുന്നു. കോൺഗ്രസ് ശക്തമായി പ്രതിഷേധവുമായി രംഗത്തുണ്ട്. ഒക്ടോബർ നാലിന് പുഴ നീന്തിക്കടക്കൽ സമരത്തിനിടെ യൂത്ത് കോൺഗ്രസ് നേതാക്കൾ കുഴഞ്ഞ് മുങ്ങിത്താഴ്ന്ന അപകടത്തിനും ജങ്കാർ കാരണമായി. സഹപ്രവർത്തകരുടെയും പൊലീസി​െൻറയും അടിയന്തര ഇടപെടലാണ് സമരം ദുരന്തമാവാതെ കാത്തത്. അഴീക്കോട് അനിശ്ചിതകാല സമരം തുടരുന്നതോടൊപ്പം തൃശൂരിൽ ജില്ല പഞ്ചായത്ത് ആസ്ഥാനത്തിനരികെ പാള കെട്ടിവലിച്ചുള്ള പ്രതീകാത്മക സമരവും നടത്തി. ചൊവ്വാഴ്ചയും ജങ്കാർ സർവിസിന് ഇറങ്ങിയില്ലെങ്കിൽ അനിശ്ചിതകാല നിരാഹാര സമരമെന്നാണ് കോൺഗ്രസി​െൻറ മുന്നറിയിപ്പ്. എന്നാൽ മാർച്ച് 30ന് ഫിറ്റ്നസ് കാലാവധി അവസാനിച്ച ജങ്കാർ ഓട്ടം നിർത്തിയതു മുതൽ 25 ദിവസം നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് ബോട്ട് സർവിസ് ആരംഭിച്ചത്. ഈ ദിവസങ്ങളത്രയും മനുഷ്യാവകാശ കൂട്ടായ്മ പോലുള്ള ചില സംഘടനകളുടെ പ്രതിഷേധമായിരുന്നു. അറ്റകുറ്റപ്പണിയുടെ പേരിൽ ഏഴു മാസത്തിലേറെ ജങ്കാർ നിർത്തിയിട്ടും യു.ഡി.എഫ് തുടർച്ചയായ സമരങ്ങളുമായി രംഗത്തെത്തിയത് മൂന്നാഴ്ച മുമ്പാണ്. ജങ്കാർ സർവിസ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ അനിശ്ചിതകാല നിരാഹാരവുമായി എത്തിയതിനെതിരെയും ആക്ഷേപമുണ്ട്. പ്രശ്നം ഭരണസമിതിയിലെ മൂപ്പിളമ തർക്കം ഏഴുമാസം പിന്നിട്ടിട്ടും ജങ്കാർ എത്താത്തതിന് പിന്നിൽ ഇടതുഭരണസമിതിയിലെ മൂപ്പിളമ തർക്കം. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം സി.പി.െഎക്കാണ്. എന്നാൽ അഴീക്കോട് ഡിവിഷൻ അംഗം സി.പി.എമ്മുമാണ്. ഇക്കാര്യത്തിൽ ഭരണസമിതിയുടെ മെെല്ലപ്പോക്ക് നയമാണ് പ്രശ്നത്തിന് കാരണം. യു.ഡി.എഫിന് ഭരണംപോലും കൈവിട്ടുപോകാൻ കാരണമായ ജങ്കാർ വിഷയത്തിൽ കൃത്യമായ നിലപാട് സ്വീകരിക്കുന്നതിൽ വീഴ്ച ഭീകരമാണ്. പണം ചെലവിടാൻ ധന, തുറമുഖ വകുപ്പുകളുടെ അനുമതി കിട്ടാൻ വൈകിയെന്നാണ് ഒൗദ്യോഗിക വിശദീകരണമെങ്കിലും ഘടകകക്ഷി പ്രശ്നങ്ങളാണ് മറനീക്കി വരുന്നത്. നേരത്തെ നടന്ന ജില്ല പഞ്ചായത്ത് യോഗത്തിൽ പ്രതിപക്ഷം ഇക്കാര്യത്തിൽ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം ശക്തമായിട്ടും ഇക്കാര്യത്തിൽ ഇടപെടാതെ ഡിവിഷൻ അംഗം നൗഷാദ് കൈതവളപ്പിൽ പാലിച്ച മൗനം പ്രതിഷേധക്കാർക്ക് അനുകൂലമായിരുന്നു. ഇക്കാര്യത്തിൽ ഭരണസമിതി കൈക്കൊണ്ട നിലപാടിലെ എതിർപ്പാണ് അദ്ദേഹം യോഗത്തിൽ കൈക്കൊണ്ട വിലയിരുത്തലിൽ വ്യാപകമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story