Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎടത്രക്കാവ് പാലം...

എടത്രക്കാവ് പാലം കടലാസിൽ ഒതുങ്ങുന്നു; സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തിയെങ്കിലും നിർമാണത്തിന് നടപടി ആരംഭിച്ചില്ല

text_fields
bookmark_border
ചാലക്കുടി: ചാലക്കുടിപ്പുഴക്ക് കുറുകെ മേലൂര്‍ പഞ്ചായത്തിനെയും പരിയാരം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന എടത്രക്കാവ് പാലത്തി​െൻറ നിർമാണത്തിന് നടപടിയായില്ല. ഇരു കരകളിലെയും ജനങ്ങളുടെ ചിരകാല മോഹമാണ് പാലം. പൂലാനിയിലെ എടത്രക്കാവിനെയും പരിയാരത്തെ മൂഴിക്കകടവിനെയും ബന്ധിപ്പിക്കുന്ന പാലത്തിന് സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തിയെങ്കിലും നിർമാണത്തിന് നടപടി ആരംഭിച്ചിട്ടില്ല. ഇപ്പോള്‍ ചാലക്കുടിപ്പാലമോ, വെട്ടുകടവ് പാലമോ വഴി ചുറ്റിവളഞ്ഞുവേണം ഇരുപ്രദേശങ്ങളും തമ്മില്‍ ബന്ധപ്പെടാന്‍. പാലം യാഥാർഥ്യമായാൽ പൂലാനിയില്‍നിന്ന് പരിയാരത്തേക്ക് കുറഞ്ഞത് 12 കിലോ മീറ്റര്‍ ലാഭിക്കാനാവും. പരിയാരത്തെ മൂഴിക്കടവും മേലൂരിലെ എടത്രക്കാവും തമ്മില്‍ നൂറ്റാണ്ടുകളായി ബന്ധം പുലര്‍ത്തിയിരുന്നു. കടത്ത് വഴി ചന്തകളിലേക്ക് സാധനങ്ങള്‍ കൊണ്ടുവന്ന് കൈമാറിയിരുന്നു. ഒരു കാലത്ത് കൊച്ചി രാജാവി​െൻറ സ്വാധീനത്തിലുണ്ടായിരുന്ന പ്രദേശങ്ങളാണ് ഇവിടം. ചാലക്കുടിപ്പുഴയിലൂടെ ജലമാര്‍ഗം വരുമ്പോള്‍ മൂഴിക്കകടവിലും എടത്രക്കാവ് കടവിലും ഇറങ്ങിയാണ് സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നത്. സമീപത്തായി കാഞ്ഞിരപ്പിള്ളിയില്‍ കൊച്ചി രാജാവി​െൻറ വേനല്‍ക്കാല വസതിയും ഉണ്ടായിരുന്നു. ഇവിടെയിരുന്നാണ് ഭരണകാര്യങ്ങള്‍ നടത്തിയിരുന്നത്. ഇവിടെയെത്തി അദ്ദേഹം എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദേശിച്ചതിനാല്‍ സ്ഥലത്തി​െൻറ പേര് പരിഹാരമെന്നും പിന്നീട് ലോപിച്ച് പരിയാരമെന്നുമായെന്ന് സ്ഥലപുരാണം പറയുന്നു. പരിയാരം ആനമല റോഡില്‍നിന്ന് പുഴയോരത്തേക്ക് എത്തുന്ന മൂഴിക്കകടവ് ഭാഗത്തുള്ളവര്‍ക്കാണ് പാലം വന്നാല്‍ കൂടുതല്‍ ഗുണം ലഭിക്കുക. പണ്ടിവിടെ കടത്ത് സജീവമായിരുന്നു. ഇപ്പോള്‍ കടവുകള്‍ നശിക്കുകയും കടത്ത് ഇല്ലാതാവുകയും ചെയ്തതോടെ ഇരുകരകളും പരസ്പരം ബന്ധപ്പെടാന്‍ ബുദ്ധിമുട്ടുകയാണ്. പാലം നിർമാണം എത്രയും വേഗം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചു ചാലക്കുടി: ചേനത്തുനാട് ഭാഗത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് പൊലീസ്-, എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ നൂറു കണക്കിന് പാക്കറ്റ് പുകയില ഉല്‍പന്നങ്ങൾ പിടികൂടി. വിവിധ കേസുകളിലായി 4600 രൂപ പിഴയീടാക്കി. പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആര്‍. രാജേഷ്, ചാലക്കുടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.എം. അബ്ദുൽ ജമാല്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍ ഡേവീസ്, പ്രിവൻറീവ് ഓഫിസര്‍ കെ.പി. സുനില്‍കുമാര്‍, എക്‌സൈസ് ഉദ്യോഗസ്ഥരായ ഫാബിന്‍ പൗലോസ്, സി. ഉല്ലാസ്, പിങ്കി മോഹന്‍ദാസ്, വനിത സി.പി.ഒ ബേബി എന്നിവര്‍ പരിശോധനക്ക് നേതൃത്വം നൽകി. നഗരസഭ പാര്‍ക്ക് നിർമാണ സ്ഥലം പാമ്പുവളര്‍ത്തൽ കേന്ദ്രം ചാലക്കുടി: നഗരസഭ പാര്‍ക്ക് നിർമിക്കാൻ ഉദ്ദേശിക്കുന്ന റിഫ്രാക്ടറീസ് വക സ്ഥലം പാമ്പുവളര്‍ത്തൽ കേന്ദ്രമാകുന്നു. നാളുകളായി നിർമാണപ്രവര്‍ത്തനം ആരംഭിക്കാത്തതിനാല്‍ സ്ഥലം കാടുപിടിച്ച നിലയിലാണ്. ഇതിനാല്‍ രാത്രി സമീപത്തെ ഐ.ടി.ഐ റോഡിലൂടെ പോകാന്‍ കാല്‍നടക്കാരും ഇരുചക്ര വാഹനക്കാരും ഭയക്കുകയാണ്. ഇവിടെ ഇഴജീവികളും മറ്റും സാധാരണമാണ്. സമീപത്തെ സ്‌കൂളിലേക്കും വീടുകളിലേക്കും ഇവ ഇഴഞ്ഞെത്തുന്നതിനാല്‍ പ്രദേശവാസികള്‍ ഭീതിയിലാണ്. ശനിയാഴ്ച രാത്രി ഐ.ടി.ഐ റോഡില്‍നിന്ന് മലമ്പാമ്പിനെ പിടികൂടിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story