Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാഴ്ച ചലച്ചിത്രോത്സവം...

കാഴ്ച ചലച്ചിത്രോത്സവം 14ന്

text_fields
bookmark_border
വള്ളിവട്ടം: ഗവ. യു.പി സ്കൂളി​െൻറ വാർഷിക പദ്ധതിയുടെ ഭാഗമായി ശിശുദിനത്തോടനുബന്ധിച്ച് 'കാഴ്ച' ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നു. ഇൗ മാസം 14ന് ഉച്ചക്ക് രണ്ട് മുതൽ വൈകീട്ട് എട്ട് വരെ വള്ളിവട്ടം എ.കെ.വി ഹാളിലാണ് പ്രദർശനം. മൈ ഹോം, പാഠപുത്തകം, കാക്കമുട്ടൈ, ഇമ്മ്ണി ബല്യൊരാൾ, ഒറ്റാൽ എന്നീ സിനിമകളും ഷോർട്ട് ഫിലിമുകളുമാണ് പ്രദർശനത്തിനുള്ളത്. ഇതോടൊപ്പം സിനിമകളെ അധികരിച്ചുള്ള സംവാദവും, വൈകീട്ട് അഞ്ചിന് സിനിമയും ജീവിതവും എന്ന വിഷയത്തിൽ പ്രഭാഷണവും നടക്കും. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയുടെയും സഹകരണത്തോടെയാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story