Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅവർ തളരാതെ നടന്നു

അവർ തളരാതെ നടന്നു

text_fields
bookmark_border
തൃശൂർ: തൃശൂരിലെ രാവിലെയുള്ള നടത്തക്കാരുടെ കൂട്ടായ്മയായ ദി ജോഗേഴ്സി​െൻറ 20ാമത് നടത്തം ഞായറാഴ്ച സംഘടിപ്പിച്ചു. പുലർച്ചെ അഞ്ചിന് തോപ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ 84കാരൻ വർഗീസ് മുതൽ ഏഴ് വയസ്സുകാരൻ നിഖിൽ വരെ വിവിധ പ്രായങ്ങളിലുള്ള നൂറ് കണക്കിന് അംഗങ്ങൾ ഒരേ യൂനിഫോമണിഞ്ഞ് എത്തിച്ചേർന്നു. ജോഗേഴ്സ് പ്രസിഡൻറ് കെ.ആർ. ചാക്കുണ്ണി ഫ്ലാഗ് ഓഫ് ചെയ്തു. ഒമ്പത് മണിയോടെ 20 കിലോമീറ്റർ ദൂരെ പീച്ചി ഡാമിലെത്തി നടത്തം അവസാനിപ്പിച്ചു. ഇതിനിടെ ജോഗേഴ്സിന് അഭിവാദ്യവുമായി കെ.രാജൻ എം.എൽ.എ ഡാമിലെത്തി. സെക്രട്ടറി കെ.ഒ. ദേവസി, പി.കെ. സുബ്രഹ്മണ്യൻ, ഔസേഫ് അറയ്ക്കപറമ്പിൽ, മാത്യൂസ് ആമ്പക്കാടൻ, ഇ.ആർ. തോമസ്, ഇട്ട്യേച്ചൻ തരകൻ, ബിന്നി ഇമ്മട്ടി എന്നിവർ നടത്തത്തിന് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story