Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇ.പി.എഫ് കാലോചിതമായി...

ഇ.പി.എഫ് കാലോചിതമായി പരിഷ്കരിക്കണം^എൻ.കെ.പ്രേമചന്ദ്രൻ എം.പി

text_fields
bookmark_border
ഇ.പി.എഫ് കാലോചിതമായി പരിഷ്കരിക്കണം-എൻ.കെ.പ്രേമചന്ദ്രൻ എം.പി തൃശൂർ: ഇ.പി.എഫ് പെൻഷൻ കാലോചിതമായി പരിഷ്കരിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഇ.പി.എഫ് പെൻഷൻകാരുടെ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.ഒ.സി, കമ്മ്യൂട്ടേഷൻ പുനഃസ്ഥാപിക്കുക, പെൻഷൻകാർക്ക് സൗജന്യചികിത്സ നൽകുക, അധികമായി പിടിച്ചെടുത്ത കമ്മ്യൂട്ടേഷൻ സംഖ്യ നൽകുക, ഡി.എ അനുവദിക്കുക,10 വർഷം സർവിസുള്ളവർക്ക് വെയിറ്റേജ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്രസർക്കാറിന് നിവേദനം നൽകാനും യോഗം തീരുമാനിച്ചു. സ്വാഗതസംഘം ചെയർമാൻ പി.എൻ. ഗോപാലൻ അധ്യക്ഷത വഹിച്ചു. മെമ്പേഴ്സ് ആൻഡ് പെൻഷനേഴ്സ് ഫോറം നേതാക്കളായ ജോർജ് സ്റ്റീഫൻ, കെ.എ. റഹ്മാൻ, കെ.എം. അനിൽകുമാർ, ആൻറണി കുറ്റൂക്കാരൻ, വി.കെ. കാർത്തികേയൻ, വിശാലാക്ഷി മല്ലിശേരി, പി.കെ. രവീന്ദ്രൻ, വർഗീസ് പള്ളൻ, കെ.കെ. ഗോവിന്ദപിള്ള, എ.വി. ആൻറണി, ടി. രാധാകൃഷ്ണൻ, വി. വത്സല, എം.എം. ജമാലു, കെ.എ. രാജു എന്നിവർ , പി.ഡി. നാരായണൻ, ജോസഫ് നീലങ്കാവിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story