Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവികസന വിരോധികളുടെ...

വികസന വിരോധികളുടെ വിരട്ടലിന്​ വഴങ്ങില്ല: മുഖ്യമന്ത്രി

text_fields
bookmark_border
തൃശൂർ: വികസന വിരോധികളുടെ വിരട്ടലിനും സമ്മർദത്തിനും സര്‍ക്കാര്‍ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസന വിരോധികളുടെ സമരത്തില്‍ പദ്ധതികള്‍ നിര്‍ത്തുന്ന കാലം മാറിയെന്ന് അദ്ദേഹം പ്രസ്താവിച്ചു. തൃശൂർ രാമവർമപുരം പൊലീസ് അക്കാദമിയിൽ ഫയർമാൻ പാസിങ് ഔട്ട്പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വികസന വിരോധികളുടെ സമർദത്തിനോ വിരട്ടലിനോ വിധേയമായി സംസ്ഥാനത്തി​െൻറ മുന്നോട്ടുള്ള കുതിപ്പിന് ആസൂത്രണം ചെയ്ത പദ്ധതികള്‍ നിര്‍ത്തിവെക്കില്ല. സംസ്ഥാനത്ത് സര്‍വതല സ്പര്‍ശിയായ സമഗ്രവികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം. ഒപ്പം സാമൂഹികനീതി ഉയര്‍ത്തിപ്പിടിക്കും. ഇത് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. ചിലര്‍ ഈ വികസനം തടയുന്നതാണ് സംസ്ഥാനത്ത് കണ്ടുവരുന്ന പ്രവണത. വികസന വിരോധികളായ ഇവർ ചെറുപക്ഷമാണ്. കൂടുതല്‍ ആളില്ല. പലവിധ നിക്ഷിപ്ത താല്‍പര്യമാണ് ഇവരെ നയിക്കുന്നത്. അവര്‍ വികസനം തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുമ്പോള്‍ അതിന് വഴിപ്പെട്ട് വികസനം നിര്‍ത്തിവെക്കുകേയാ മരവിപ്പിക്കുകയോ ചെയ്യുകയും ഫലത്തില്‍ വികസനം ഉപേക്ഷിക്കുന്ന സ്ഥിതി സ്വീകരിക്കുന്ന കാലം സംസ്ഥാനത്ത് ഉണ്ടായിരുന്നു. അതിന് അന്ത്യം വന്നതായും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുള്ള നിരവധി ചെറുപ്പക്കാരുണ്ട്. യോഗ്യതക്കും ആഗ്രഹത്തിനും അനുസരിച്ച് ജോലി ലഭിക്കാത്തതിനാല്‍ അവര്‍ പുറംനാടുകളില്‍ പോവുകയാണ്. ജീവിതത്തിലെ കര്‍മശേഷിയുള്ള കാലം യുവത്വമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ അവരുടെ സേവനം നമുക്ക് നഷ്ടപ്പെടുന്നു. ഇത്തരം അഭ്യസ്തവിദ്യര്‍ക്ക് ഇവിടെതന്നെ ജോലി ലഭിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. അതിന് നാട് ഇന്നുള്ളതിനേക്കാള്‍ കൂടുതല്‍ വികസിക്കണം. അതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. എന്നാല്‍ ചിലരുടെ നടപടി വികസനത്തെ തടസ്സപ്പെടുത്തലാണ്. എന്ത് വികസനം കൊണ്ടുവന്നാലും എതിര്‍ക്കാന്‍ ഒരു വിഭാഗം മുന്നിട്ടിറങ്ങുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story