Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമലർവാടി വിജ്​ഞാനോത്സവം

മലർവാടി വിജ്​ഞാനോത്സവം

text_fields
bookmark_border
മാള: മലർവാടി- ടീൻ ഇന്ത്യ ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവം ഉപജില്ല മത്സരം മാള ഐ.എസ്.ടിയിൽ നടന്നു. ഹൈസ്കൂൾ വിഭാഗത്തിൽ സൊക്കർസോ കോൺവൻറ് ഹൈസ്കൂൾ വിദ്യാർഥികളായ കെ.എം. ആരതി, വി.എസ്. അർച്ചന എന്നിവർ ആദ്യ രണ്ട് സ്ഥാനം നേടി. അഷ്ടമിച്ചിറ ഗാന്ധി സ്മാരക ഹൈസ്കൂളിലെ എ. നീരജക്കാണ് മൂന്നാം സ്ഥാനം. യു.പി വിഭാഗത്തിൽ അഷ്ടമിച്ചിറ ഗാന്ധി സ്മാരക ഹൈസ്കൂളിലെ ഐ.വി. അഭിനവ് ഒന്നാം സ്ഥാനം നേടി. വാളൂർ എൻ.എസ്.എച്ച്.എസിലെ സെബാസ്റ്റ്യൻ ജോണി രണ്ടാം സ്ഥാനവും മാള അൽ-അസ്ഹർ സെൻട്രൽ സ്കൂളിലെ ആദിൽ നാസർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എൽ.പി വിഭാഗത്തിൽ അദ്വൈത് വാളൂർ (എൻ.എസ്.എൽ.പി.എസ്), അനീറ്റ (ഹോളി ഫാമിലി എൽ.പി.എസ് പുത്തൻചിറ), മുഹമ്മദ് ഫർഹാൻ (എൻ.എസ്.വി.എൽ.പി.എസ് കണ്ണികുളങ്ങര) എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. അധ്യാപകരായ കെ.എം. നാസർ, ഹഫ്സ സലാം, സലാഹുദ്ദീൻ കൊരട്ടി എന്നിവർ മത്സരം നിയന്ത്രിച്ചു. ഐ.എസ്.ടി ചെയർമാൻ ടി.എ. മുഹമ്മദ് മൗലവി സമ്മാനം വിതരണം ചെയ്തു. മലർവാടി ഏരിയ കോ-ഓഡിനേറ്റർ പി.ഐ. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. 'സൈബർ കുറ്റകൃത്യങ്ങളും കുട്ടികളും' എന്ന വിഷയത്തിൽ പൊലീസ് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ഫൈസൽ കോറോത്ത് രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് നടത്തി. ടി.കെ. അബ്ദുസ്സലാം, ടി.എച്ച്. ഹൈദ്രോസ്, വി.എസ്. ജമാൽ, കെ.എ. സൈഫുദ്ദീൻ, ടി.എം. അഹമ്മദ് നജീബ്, പി.കെ. കബീർ, എ.ഐ. സത്താർ, ടി.എ. അജ്മൽ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story