Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാട്ടക്കരാര്‍...

പാട്ടക്കരാര്‍ റദ്ദാക്കി ദലിതര്‍ക്ക് ഭൂമി നൽകണം --^പി.സി. ജോർജ്​

text_fields
bookmark_border
പാട്ടക്കരാര്‍ റദ്ദാക്കി ദലിതര്‍ക്ക് ഭൂമി നൽകണം ---പി.സി. ജോർജ് കൊടകര: തുച്ഛമായ പാട്ടത്തിന് സമ്പന്നര്‍ കൈവശം വെക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് പാവപ്പെട്ട ദലിത് വിഭാഗങ്ങള്‍ക്ക് വിതരണം ചെയ്യണമെന്ന് പി.സി. ജോർജ് എം.എല്‍.എ ആവശ്യപ്പെട്ടു. അഖില കേരള പുലയോദ്ധാരണ മഹിള സമിതി സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായി ആളൂരില്‍ നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവരോട് നീതിനിഷേധവുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ അവകാശങ്ങള്‍ പിടിച്ചുപറിക്കാന്‍ ജനം നിര്‍ബന്ധിതരാകും. 60 വര്‍ഷത്തോളം കേരളം മാറി മാറി ഭരിച്ച ഇടത്- വലത് മുന്നണികള്‍ ദലിത് വിഭാഗങ്ങള്‍ക്കായി കാര്യമായി ഒന്നും ചെയ്തില്ലെന്നും പി.സി. ജോർജ് പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡൻറ് മാധവി അധ്യക്ഷത വഹിച്ചു. ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ നൈസന്‍, അഖില കേരള പുലയോദ്ധാരണ സഭ സംസ്ഥാന പ്രസിഡൻറ് പി.പി. സര്‍വന്‍, ജന.സെക്രട്ടറി യു.കെ. സദാനന്ദന്‍, ജോ. സെക്രട്ടറി ഐ.കെ. ചന്ദ്രന്‍, യൂത്ത് മൂവ്‌മ​െൻറ് സംസ്ഥാന സെക്രട്ടറി കെ.എസ്. സുധീഷ്, കൊടകര ഏരിയ സെക്രട്ടറി സുന്ദരന്‍, മഹിള സമിതി സംസ്ഥാന ജന. സെക്രട്ടറി സിന്ധു വേണു, അമ്പിളി ബാബു എന്നിവര്‍ സംസാരിച്ചു. സംസ്ഥാന പ്രസിഡൻറായി സിമി കണ്ണദാസ്, സെക്രട്ടറിയായി സിന്ധു വേണു, ട്രഷററായി അമ്പിളി ബാബു എന്നിവരെ തിരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story