Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right...

ഗുരുവായൂര്‍^കുറ്റിപ്പുറം റെയിൽ പാത: ജനപ്രതിനിധികള്‍ ശ്രമിച്ചാല്‍ യാഥാര്‍ഥ്യമാകും

text_fields
bookmark_border
ഗുരുവായൂര്‍-കുറ്റിപ്പുറം റെയിൽ പാത: ജനപ്രതിനിധികള്‍ ശ്രമിച്ചാല്‍ യാഥാര്‍ഥ്യമാകും 1994 ല്‍ കമീഷന്‍ ചെയ്ത തൃശൂര്‍-ഗുരുവായൂര്‍ റെയില്‍പാതയുടെ പൂര്‍ത്തീകരണമായാണ് ഗുരുവായൂര്‍-കുറ്റിപ്പുറം പാത വിഭാവനം ചെയ്തിരുന്നത്. ഇതനുസരിച്ച് 1995 ഡിസംബര്‍ 17 ന് കുറ്റിപ്പുറം പാതക്ക് തറക്കല്ലിടുകയും ചെയ്തു. പിന്നീട് പാത ബന്ധിക്കേണ്ട സ്ഥലമായി തിരൂരും താനൂരും തിരുനാവായയുമെല്ലാം പരിഗണിച്ചു. ഒടുവിലായി 2013ല്‍ തിരുനാവായ മതിയെന്ന് തീരുമാനിച്ചു. എന്നാല്‍ പാതക്കായി കാലാകാലങ്ങളില്‍ ബജറ്റിൽ അനുവദിച്ച ഫണ്ടെല്ലാം വകമാറ്റി െചലവഴിക്കുകയാണുണ്ടായത്. സ്ഥലമെടുപ്പിനായി ആരംഭിച്ച ഓഫിസുകളും പൂട്ടി. ജനപ്രതിനിധികള്‍ ആത്മാര്‍ഥമായി ശ്രമിച്ചാല്‍ മാത്രമെ പാത യാഥാര്‍ഥ്യമാകൂ. ഏതാനും ചര്‍ച്ചകള്‍ കഴിഞ്ഞാല്‍ എല്ലാം കെട്ടടങ്ങുന്ന രീതിയാണ് ഇപ്പോഴുള്ളത്. പാതക്ക് സ്ഥലം ഏറ്റെടുക്കണമെന്ന് നിർദേശിച്ച കോടതി വിധികൾ പോലും അവഗണിക്കപ്പെടുകയാണ് ഉണ്ടായത്. ഗുരുവായൂര്‍ പാതയെ വടക്കോട്ട് ബന്ധിപ്പിക്കാനായി എം.പിമാരും എം.എല്‍.എമാരും ഒറ്റക്കെട്ടായി രംഗത്തുവരണം. പാത കടന്നുപോകുന്ന മേഖലയിലെ തദ്ദേശസ്ഥാപനങ്ങളും താൽപര്യമെടുക്കണം. കെ.ജി. സുകുമാരന്‍ (റെയില്‍വേ ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍)
Show Full Article
TAGS:LOCAL NEWS 
Next Story