Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right1.65 ലക്ഷത്തി​െൻറ...

1.65 ലക്ഷത്തി​െൻറ നിരോധിത കറൻസിയുമായി മംഗളൂരു സ്വദേശി പിടിയിൽ

text_fields
bookmark_border
1.65 ലക്ഷത്തി​െൻറ നിരോധിത കറൻസിയുമായി മംഗളൂരു സ്വദേശി പിടിയിൽ തിരൂർ: തിരൂർ റെയിൽവേ സ്റ്റേഷനിൽ 1.65 ലക്ഷം രൂപയുടെ നിരോധിത കറൻസിയുമായി മംഗളൂരു സ്വദേശി പിടിയിൽ. ലഹരി വസ്തുക്കൾക്കായി പരിശോധന നടത്തുന്നതിനിടെ തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വേലായുധൻ കുന്നത്തി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് മംഗളൂരു സ്വദേശി ചന്ദ്രയെ (56) പിടികൂടിയത്. ഇയാളിൽനിന്ന് 30,500 രൂപയുടെ സാധുവായ നോട്ടുകളും ലഭിച്ചു. നിരോധിത 1000 രൂപയുടെ 104 നോട്ടുകളും 500​െൻറ 122 നോട്ടുകളുമാണ് പിടികൂടിയത്. വലിയ പ്ലാസ്റ്റിക് കവറിൽ കെട്ടുകളാക്കിയും പല മടക്കുകളായി തിരുകിവെച്ചുമാണ് പണം സൂക്ഷിച്ചിരുന്നത്. നോട്ട് നിരോധനമറിയാതെ സൂക്ഷിച്ചതാണെന്ന് സംശയിക്കുന്നു. വർഷങ്ങളായി കേരളത്തിലാണ് താമസം. വിവിധ ഭാഗങ്ങളിൽ ജോലിക്ക് പോകാറുള്ളതായി ഇയാൾ അറിയിച്ചു. സ്ഥിരമായ താമസകേന്ദ്രങ്ങളില്ല. വൈകീട്ട് 6.45ന് റെയിൽവേ സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽനിന്നാണ് ഇയാൾ പിടിയിലായത്. കൈയിൽ വലിയ സഞ്ചിയുമായി നിൽക്കുന്നത് കണ്ടപ്പോൾ ലഹരി പാക്കറ്റുകളാണെന്ന് കരുതി പിടികൂടി പരിശോധിക്കുകയായിരുന്നു. എക്സൈസ് അസി. ഇൻസ്പെക്ടർ ആർ. പ്രദീപ്കുമാർ, സിവിൽ ഓഫിസർമാരായ രാഗേഷ്, ധന്യ മാധവൻ, വേലായുധൻ, ആർ.പി.എഫ് എ.എസ്.ഐ ഷിനോജ്കുമാർ, ഹെഡ് കോൺസ്റ്റബിൾ കെ. സിറാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ചന്ദ്രയെ തിരൂർ പൊലീസിന് കൈമാറുമെന്ന് സി.ഐ വേലായുധൻ അറിയിച്ചു. എക്സൈസ് സംഘത്തോട് തട്ടിക്കയറി ചന്ദ്ര തിരൂർ: നിരോധിത കറൻസിയുമായി പിടികൂടിയ ചന്ദ്രയെ റെയിൽവേ സ്റ്റേഷന് പുറത്തെത്തിച്ചപ്പോൾ എക്സൈസ് സംഘത്തിന് നേരെ തട്ടിക്കയറൽ. കന്നടയിൽ പലതും വിളിച്ചുപറഞ്ഞ് ഉദ്യോഗസ്ഥരോട് കയർക്കുകയായിരുന്നു. എണ്ണിത്തിട്ടപ്പെടുത്താനായി എക്സൈസ് ജീപ്പിന് മുകളിൽ പണം നിരത്തിവെച്ചതിനിടെയായിരുന്നു സംഭവം. പണമെല്ലാം നിങ്ങൾ കൊണ്ടുപോയി തിന്നോ എന്ന് ആക്രോശിച്ചുകൊണ്ടിരുന്ന ഇയാൾ ഇടക്ക് പണം സൂക്ഷിച്ചിരുന്ന ബാഗെടുത്ത് പോകാനും ഒരുങ്ങി. നിരോധിത കറൻസിയാണെന്നും സൂക്ഷിക്കാൻ പാടില്ലെന്നും എക്സൈസ് അധികൃതർ അറിയിച്ചപ്പോൾ അതിനെയും ഇയാൾ ചോദ്യം ചെയ്തു. ഏറെ നേരത്തിനു ശേഷമാണ് ചന്ദ്രയെ അനുനയിപ്പിക്കാനായത്. photo: tir mg3 chandra തിരൂരിൽ നിരോധിത കറൻസിയുമായി പിടിയിലായ ചന്ദ്ര
Show Full Article
TAGS:LOCAL NEWS 
Next Story