Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുതുവൈപ്പ് നിവാസികളുടെ ...

പുതുവൈപ്പ് നിവാസികളുടെ സമരത്തിന് വി.എസ് എത്തില്ല

text_fields
bookmark_border
പുതുവൈപ്പ് നിവാസികളുടെ സമരത്തിന് വി.എസ് എത്തില്ല കൊച്ചി: ഐ.ഒ.സി സ്ഥാപിക്കുന്ന എല്‍.എന്‍.ജി ടെര്‍മിനലിനെതിരെ പുതുവൈപ്പ് നിവാസികൾ നടത്തുന്ന എല്‍.പി.ജി വിരുദ്ധ സമരത്തിന് പിന്തുണയുമായി വി.എസ്. അച്യുതാനന്ദന്‍ എത്തില്ല. 'ചുവട്വൈപ്പിന്‍' എന്ന പേരില്‍ എല്‍.പി.ജി വിരുദ്ധസമിതി തിങ്കളാഴ്ച എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നടത്തുന്ന പൊതുസമ്മേളനം വി.എസ് ഉദ്ഘാടനം ചെയ്യുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നത്. എല്‍.ഡി.എഫ് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയതായിരുന്നു പുതുവൈപ്പ് സമരം. സമരത്തിന് പിന്തുണയുമായി വി.എസ് എത്തുമോ എന്ന ആശങ്ക സി.പി.എമ്മിനുമുണ്ടായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് എത്തില്ലെന്ന ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്. ഇതോടെ ഗെയിൽ വാതക പൈപ്പ് ലൈനിനെതിരായ സമരത്തിലും പ്രതിരോധത്തിലായ സി.പി.എമ്മിനും സർക്കാറിനും ആശ്വാസമായി. പരിപാടിയിൽ മാറ്റമുണ്ടാവില്ലെന്നും മറ്റൊരു ഉദ്ഘാടകനെ കണ്ടെത്തുമെന്നും സംഘാടകർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story