Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുറിഞ്ഞിമല വ്യാജ...

കുറിഞ്ഞിമല വ്യാജ പട്ടയം: അന്വേഷണാധികാരിയെ മാറ്റി

text_fields
bookmark_border
കുറിഞ്ഞിമല വ്യാജ പട്ടയം: അന്വേഷണാധികാരിയെ മാറ്റി തിരുവനന്തപുരം: കുറിഞ്ഞിമല വന്യജീവി സങ്കേതത്തിൽ വ്യാജപട്ടയങ്ങൾ ഉപയോഗിച്ച് ഭൂമി കൈവശംവെക്കുകയും അനധികൃതമായി മരംമുറി നടത്തുകയും ചെയ്യുന്നുവെന്ന ആരോപണം സംബന്ധിച്ച അന്വേഷണത്തിൽനിന്ന് അന്വേഷണാധികാരിെയയും പ്രിൻറിങ് ഓഫിസറെയും മാറ്റി. കോന്നി ഡി.എഫ്.ഒ എസ്.ജി. മഹേഷ്കുമാറും ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ബി. രാഹുലുമായിരുന്നു നിലവിൽ ഈ രണ്ടു സ്ഥാനത്തും നിയമിച്ചിരുന്നത്. അന്വേഷണം നടത്തുന്നതിന് അന്വേഷണാധികാരിയായി കോതമംഗലം ഡി.എഫ്.ഒ ദീപയെയും പ്രിൻറിങ് ഓഫിസറായി കോടനാട് റേഞ്ച് ഫോറസ്റ്റ് ഓഫിസർ ധനിക് ലാലിനെയും നിയമിച്ച് അഡീഷനൽ ചീഫ് സെക്രട്ടറി ജയിംസ് വർഗീസ് ഉത്തരവിട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story