Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎസ്. സുധികുമാറിന്...

എസ്. സുധികുമാറിന് സ്വീകരണം

text_fields
bookmark_border
കൊടുങ്ങല്ലൂർ: ചെട്ടിക്കുളങ്ങര ദേവി ക്ഷേത്രം ശാന്തി എസ്. സുധികുമാറിന് കൊടുങ്ങല്ലൂരിൽ സ്വീകരണം നൽകി. സാമൂഹിക നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് കൊടുങ്ങല്ലൂർ ശ്രീനാരായണ ദർശനവേദി ഏർപ്പെടുത്തിയ പ്രഥമ ഡോ. പൽപ്പു പുരസ്കാരം സുധികുമാറിന് സമ്മാനിച്ചു. എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡൻറ് ഉമേഷ് ചള്ളിയിൽ ഉദ്ഘാടനം ചെയ്തു. ദർശനവേദി ചെയർമാൻ പ്രഫ. സി.ജി. ധർമൻ അധ്യക്ഷത വഹിച്ചു. സി.വി. മോഹൻകുമാർ ആമുഖ പ്രസംഗം നടത്തി. നഗരസഭ ചെയർമാൻ സി.സി. വിപിൻചന്ദ്രൻ പുരസ്കാരം നൽകി. കൺവീനർ എൻ.ബി. അജിതൻ സ്വാഗതവും സി.ബി. ദിനേഷ് ലാൽ നന്ദിയും പറഞ്ഞു. സി.ബി. സുരേന്ദ്രബാബു, മുരുകൻ കെ. പൊന്നത്ത്, പ്രദീപ് കളത്തേരി, രാജേഷ് എടവിലങ്ങ്, കെ.പി. മനോജ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story