Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിവാദ പരാമര്‍ശം...

വിവാദ പരാമര്‍ശം ജനാധിപത്യ കേരളത്തിന്​ അപമാനം ^പുരോഗമന കലാസാഹിത്യ സംഘം

text_fields
bookmark_border
വിവാദ പരാമര്‍ശം ജനാധിപത്യ കേരളത്തിന് അപമാനം -പുരോഗമന കലാസാഹിത്യ സംഘം കൊടുങ്ങല്ലൂര്‍: നഗരസഭ യോഗത്തില്‍ ബി.ജെ.പി വനിത നേതാവ് നടത്തിയ വിവാദ പരാമര്‍ശം ജനാധിപത്യ കേരളത്തിന് അപമാനമാണെന്ന് പുരോഗമന കലാസാഹിത്യ സംഘം കൊടുങ്ങല്ലൂര്‍ മേഖല യോഗം അഭിപ്രായപ്പെട്ടു. കൗണ്‍സിലര്‍ മാപ്പ് പറയുക, അല്ലെങ്കില്‍ രാജിവെക്കുക -എന്ന ആവശ്യവുമായി -തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് വടക്കേ നടയില്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് കൊടുങ്ങല്ലൂരിലെ കല- സാംസ്കാരിക-- രാഷ്ട്രീയ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടത്താൻ തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡൻറ് യു.കെ. സുരേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. വി. മനോജ് റിപ്പോർട്ടും എം. ബിജുകുമാര്‍ പ്രമേയവും അവതരിപ്പിച്ചു. എം.കെ. പ്രതാപന്‍, പിക്കാസോ ഉണ്ണി, ആര്‍.കെ. ബേബി, ടി.എസ്. സജീവന്‍, എ.പി. സുനില്‍, കെ.എ. നൗഷാദ്, ടി.കെ. ഗംഗാധരന്‍, വേണു പൂതോട്ട്, കെ.ആർ. ജൈത്രന്‍, ടി.കെ. രമേഷ്ബാബു, കെ.എം. ബേബി, പ്രഫ. കെ. അജിത, ഹിമാഷിന്‍ജോ, എം.എസ്. മോഹന്‍ദാസ്, ടി.എ. ഭരതവിക്രമന്‍, എം.കെ. സുധാകരന്‍, രാജേഷ്നാരായണന്‍, ഷീല രാജ്കമല്‍, വി.എന്‍. സുബ്രഹ്മണ്യന്‍, സി.എ. നസീര്‍, ഗീത സത്യന്‍, കെ.എന്‍. അജിത്കുമാര്‍, പി.കെ. ബിജു, അശോകന്‍ കച്ചുട്ടി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story