Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅധികാര വികേന്ദ്രീകരണം...

അധികാര വികേന്ദ്രീകരണം പഠിക്കാൻ തെലുങ്കാനയില്‍നിന്നുള്ള ഉദ്യോഗസ്​ഥ സംഘം കാട്ടൂരിൽ

text_fields
bookmark_border
കാട്ടൂർ: അധികാര വികേന്ദ്രീകരണവും പഞ്ചായത്തീരാജ് സംവിധാനവും പഠിക്കാൻ തെലുങ്കാനയില്‍നിന്നുള്ള ഉദ്യോഗസ്ഥ സംഘം കാട്ടൂരിലെത്തി. ബ്ലോക്ക് െഡവലപ്മ​െൻറ് ഓഫിസര്‍മാര്‍, എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാര്‍ എന്നിവരടക്കം 25 പേരാണ് സംഘത്തിലുള്ളത്. ഒരു വര്‍ഷത്തെ പരിശീലനത്തി​െൻറ ഭാഗമായാണ് ഇവര്‍ കാട്ടൂരിലെത്തിയത്. പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, ഓഫിസ് മേധാവികള്‍, നിർവഹണ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, ആസൂത്രണ സമിതി അംഗങ്ങള്‍, കുടുംബശ്രീ ഭാരവാഹികള്‍ എന്നിവരുമായി സംഘം ആശയവിനിമയം നടത്തി. പഞ്ചായത്തുകളുടെ വരുമാന സ്രോതസ്സ്, ഓഫിസിലെ സേവന സംവിധാനം, വിവിധ പദ്ധതികളുടെ നിർവഹണം, കൃഷി, മൃഗസംരക്ഷണം, സാമൂഹികക്ഷേമം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജനപ്രതിനിധികളുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും സംഘം ചര്‍ച്ച നടത്തി. പ്രസിഡൻറ് മനോജ് വലിയപറമ്പില്‍, വൈസ് പ്രസിഡൻറ് സ്വപ്ന നജിന്‍, വികസന സ്ഥിരം സമിതി അധ്യക്ഷ ടി.വി. ലത, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ജയശ്രീ സുബ്രഹ്മണ്യന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. രമേഷ്, പഞ്ചായത്ത് അംഗങ്ങളായ സുമ ശേഖരന്‍, ബെറ്റി ജോസ്, ഷീജ പവിത്രന്‍, ധീരജ് തേറാട്ടിൽ, രാജലക്ഷ്മി കുറുമാത്ത്, ഹൈദ്രോസ്, എം.ജെ. റാഫി, ബീന രഘു, അമീര്‍ തൊപ്പിയിൽ, കൃഷി ഓഫിസര്‍ ഭാനു ശാലിനി, വെറ്ററിനറി സര്‍ജന്‍ ഡോ. ഷൈമ, അസി.എൻജിനീയർ അനൂപ്, ദീപ, ഹൃദ്യ, ശാലിനി, എ.എസ്. ഷാജി, കുടുംബശ്രീ ചെയര്‍പേഴ്‌സന്‍ അമിത മനോജ്, ഫ്രാന്‍സിസ് ദേവസഹായം, ആസൂത്രണ സമിതി അംഗം കണ്ണന്‍ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story