Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമലർവാടി വിജ്ഞാനോത്സവം

മലർവാടി വിജ്ഞാനോത്സവം

text_fields
bookmark_border
വാടാനപ്പള്ളി: മലർവാടി-ടീൻ ഇന്ത്യ ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവം വലപ്പാട്, -ചേർപ്പ് ഉപജില്ല മത്സരങ്ങൾ തളിക്കുളം പത്താംകല്ല് സി.എം.എസ് യു.പി സ്കൂളിൽ നടന്നു. രക്ഷാധികാരി പി.കെ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഷിയാദ് മജീദ്, ഡോ. മക്സൂബ്, ഹസീന, നൗഷാദ് എന്നിവർ ക്വിസ് മാസ്റ്റർമാരായിരുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ ഹാഫിസ് റസൂൽ (തൃത്തല്ലൂർ കമലാ നെഹ്റു സ്കൂൾ) ഒന്നാം സ്ഥാനം നേടി. ഇ.എസ്. അനിരുദ്ധ് രണ്ടാം സ്ഥാനവും മിർസ സജിത്ത് മൂന്നാം സ്ഥാനവും നേടി. യു.പി വിഭാഗത്തിൽ റാംദേവ് (കിഴുപ്പിള്ളിക്കര ഗവ. നളന്ദ സ്കൂൾ) ഒന്നാം സ്ഥാനം നേടി. അമൽദേവ് രണ്ടാംസ്ഥാനവും തേജശ്രീ മൂന്നാം സ്ഥാനവും നേടി. എൽ.പി വിഭാഗത്തിൽ മഹാലക്ഷ്മിക്കാണ് ഒന്നാം സ്ഥാനം. ടി.എസ്. സൈലേഷ് രണ്ടാം സ്ഥാനവും കെ.എ. അഭിനവ് മൂന്നാം സ്ഥാനവും നേടി. അബ്ദുൽ അസീസ് തളിക്കുളം, അബ്ദുറഹ്മാൻ എന്നിവർ സമ്മാന വിതരണം നടത്തി. കോ -ഓഡിനേറ്റർമാരായ നൂർദീൻ, ബദറുദ്ദീൻ, ഇ.എ. മുഹമ്മദ്, അബു സാലിഹ്, നൗഷാദ് സക്കറിയ, ബഷീർ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story