Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇതര സംസ്ഥാന തൊഴിലാളി...

ഇതര സംസ്ഥാന തൊഴിലാളി സംഗമം പ്രഹസനമായി; സ്‌പോണ്‍സര്‍മാര്‍ വിലക്കിയതായി ആക്ഷേപം

text_fields
bookmark_border
ചാവക്കാട്: നഗരസഭ സംഘടിപ്പിച്ച ഇതരസംസ്ഥാന തൊഴിലാളി സംഗമം പ്രഹസനമായി. സംഗമത്തില്‍ പങ്കെടുക്കരുതെന്ന് തൊഴിലാളികളെ സ്‌പോണ്‍സര്‍മാര്‍ വിലക്കിയതായി ആക്ഷേപം. ഞായറാഴ്ച നടത്താനിരുന്ന സാക്ഷരത മിഷ​െൻറ 'ചങ്ങാതി' പദ്ധതിയുടെ ഭാഗമായുള്ള സംഗമമാണ് മുടങ്ങിയത്. ആയിരത്തിലേറെ ഇതരസംസ്ഥാന തൊഴിലാളികളുള്ള നഗരസഭയില്‍ അഞ്ചോ ആറോ പേര്‍ മാത്രമാണ് സംഗമത്തില്‍ പങ്കെടുക്കാനെത്തിയത്. കെ.വി. അബ്ദുൽ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യാനിരുന്ന പരിപാടി തൊഴിലാളികള്‍ എത്താതിരുന്നതിനെ തുടര്‍ന്ന് സംഘാടകര്‍ തന്നെ റദ്ദാക്കി. ബന്ധപ്പെട്ടവര്‍ നേരിട്ടാണ് തൊഴിലാളികളെ താമസിക്കുന്ന സ്ഥലങ്ങളില്‍ പോയി ക്ഷണിച്ചിരുന്നത്. തൊഴിലുടമകള്‍, തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിട ഉടമകള്‍ എന്നിവര്‍ മുഖേനയാണ് വിവരം അറിയിച്ചിരുന്നത്. എന്നാല്‍ സംഗമത്തില്‍ പങ്കെടുക്കുന്നതിന് തൊഴിലുടമകളും കെട്ടിട ഉടമകളും ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്നാണ് സംഘാടകര്‍ ആരോപിക്കുന്നത്. അതേസമയം പരിപാടി ഉപേക്ഷിക്കാന്‍ നഗരസഭയും സാക്ഷരത പദ്ധതിയുടെ നടത്തിപ്പുകാരും തയ്യാറല്ല. തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ ചെന്ന് ബോധവത്കരണ പരിപാടി നടത്താനാണ് അധികൃതരുടെ തീരുമാനം. ദിവസക്കൂലി അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ 800 രൂപക്ക് ജോലിയെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളിക്ക് മാസശമ്പളമായി 15,000 രൂപയാണ് പല തൊഴിലുടമകളും നല്‍കുന്നത്. ഇതുതന്നെ കൃതൃമായി നല്‍കുന്നവർ കുറവാണ്. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാതെയാണ് ഇവരെ കെട്ടിടങ്ങളില്‍ പാര്‍പ്പിക്കുന്നത്. ഒരു മുറിയില്‍ 20 പേര്‍ വരെ താമസിക്കും. പലര്‍ക്കും ശൗചാലയങ്ങള്‍ പോലും ഇല്ല. തൊഴിലാളികള്‍ ബോധവാന്‍മാരായാല്‍ ഇത്തരം ചൂഷണം നടക്കുമോ എന്ന ചിന്തയാണ് തൊളിലാളികളെ പരിപാടിക്ക് വിടാതെ വിലക്കേര്‍പ്പെടുത്താന്‍ തൊഴിലുടമകളെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. പരിപാടിയുടെ ഭാഗമായി 'സിനിമാ കൊട്ടക'യുടെ ഉദ്ഘാടനം, തൊഴിലാളികളുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വിവിധ പുരസ്കാരങ്ങള്‍ നേടിയ 'നൊ മാന്‍സ് ലാന്‍ഡ്' എന്ന സിനിമയുടെ പ്രദര്‍ശനം എന്നിവയും സംഘടിപ്പിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story