Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗെയിൽ പദ്ധതി...

ഗെയിൽ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചവരാണ് യു.ഡി.എഫും കോൺഗ്രസും ^മന്ത്രി എ.സി. മൊയ്തീൻ

text_fields
bookmark_border
ഗെയിൽ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചവരാണ് യു.ഡി.എഫും കോൺഗ്രസും -മന്ത്രി എ.സി. മൊയ്തീൻ ഗുരുവായൂർ: വെൽെഫയർ പാർട്ടിയും എസ്.ഡി.പി.ഐയും പറയുമ്പോൾ കൂടെപ്പറയുന്നവരായി മാറി ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും വികസന വിരുദ്ധരാകരുതെന്ന് മന്ത്രി എ.സി. മൊയ്തീൻ. തങ്ങളുടെ ഭരണകാലത്ത് ഗെയിൽ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചവരാണ് യു.ഡി.എഫും കോൺഗ്രസുമെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂരിൽ സി.പി.എം ലോക്കൽ സമ്മേളനത്തി​െൻറ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്ധമായ കമ്യൂണിസ്റ്റ് വിരോധവും സംസ്ഥാന സർക്കാറിനെതിരായ വികാരവുമാണ് ചിലരെ ഗെയിൽ പദ്ധതിക്കെതിരാക്കി മാറ്റിയിരിക്കുന്നത്. നിക്ഷിപ്ത താൽപര്യങ്ങളുടെ പേരിൽ ഭാവിയുടെ ഇന്ധനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പദ്ധതിയെയാണ് എതിർക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഭയപ്പെടുത്തിയാൽ കോൺഗ്രസിനെപ്പോലെ തിരിഞ്ഞോടുന്നവരല്ല സി.പി.എമ്മുകാർ. അതിനാലാണ് ബി.ജെ.പി നേതൃത്വം സി.പി.എമ്മിനെ ആക്രമിക്കാൻ ശ്രമിക്കുന്നത്. ആർ.എസ്.എസി​െൻറ കടന്നുവരവിനെ ചെറുത്തുനിൽക്കുന്നത് സി.പി.എമ്മാണ് എന്നതും സംഘ്പരിവാറിന് തലവേദനയാകുന്നുണ്ട്. ബി.ജെ.പി എം.പിമാരുടെ പട്ടികയെടുത്താൽ കൂടുതൽ പേരും മുൻ കോൺഗ്രസുകാരാണ്. നയങ്ങളില്ലാത്ത കോൺഗ്രസിനെ ആർ.എസ്.എസിന് ഭയമില്ല. കോൺഗ്രസി​െൻറ അഴിമതിയാണ് ബി.ജെ.പിയുടെ വരവിന് വഴിവെച്ചത്. ഇന്ന് അഴിമതിയുടെ കാര്യത്തിൽ ബി.ജെ.പി കോൺഗ്രസിനെ നാണിപ്പിക്കുന്ന അവസ്ഥയാണ്. ഇരുമ്പുമറയുള്ള പാർട്ടിയല്ല സി.പി.എം. സ്വന്തം നേതാവിനെ തെരഞ്ഞെടുക്കാനുള്ള ജനാധിപത്യം പോലും കോൺഗ്രസിലില്ല. മിസ്ഡ് കോൾ അംഗം പോലും അല്ലാത്തയാൾ സംസ്ഥാന പ്രസിഡൻറാവുന്ന പാർട്ടിയാണ് ബി.ജെ.പി. ആർ.എസ്.എസാണ് അവിടെ തീരുമാനങ്ങൾ എടുക്കുന്നത്. മൂന്ന് വർഷം കൂടുമ്പോൾ സി.പി.എം സമ്മേളനങ്ങൾ ചേരുകയും ചർച്ച നടത്തുകയും നേതൃത്വത്തെ തെരഞ്ഞെടുക്കുകയും ചെയ്യും. ഏതാണ് ജനാധിപത്യ പാർട്ടിയെന്ന് ജനങ്ങൾക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്കൽ സെക്രട്ടറി എം.സി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എം. കൃഷ്ണദാസ്, ടി.ടി. ശിവദാസൻ, ആർ.വി. ഷെരീഫ്, ആർ.വി. ഇഖ്ബാൽ, ജി.കെ. പ്രകാശൻ എന്നിവർ സംസാരിച്ചു. പൊതുസമ്മേളനത്തിന് മുന്നോടിയായി കിഴക്കെനടയിൽ നിന്ന് പടിഞ്ഞാറെനടയിലേക്ക് നടന്ന പ്രകടനത്തിൽ നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്തു. റെഡ് വളൻറിയർ മാർച്ചും ഉണ്ടായി. വാദ്യമേളങ്ങൾ, കാവടി, നിശ്ചലദൃശ്യങ്ങൾ എന്നിവയും പ്രകടനത്തിന് അകമ്പടിയായി. വൈദ്യുതി മുടങ്ങും ഗുരുവായൂർ: കിഴക്കേനട, ബസ് സ്റ്റാൻഡ്, െറയിൽവേ സ്റ്റേഷൻ, പാലഞ്ചേരി റോഡ്, മാവിൻചുവട് എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ ഭാഗികമായി വൈദ്യുതി തടസ്സപ്പെടും.
Show Full Article
TAGS:LOCAL NEWS 
Next Story