Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരക്തസാക്ഷിത്വദിനാചരണം

രക്തസാക്ഷിത്വദിനാചരണം

text_fields
bookmark_border
ഗുരുവായൂർ: കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂനിയൻ സംസ്ഥാന കൗൺസിൽ അംഗമായിരുന്ന നാരായണൻ നായരുടെ രക്തസാക്ഷിത്വദിനം കെ.എം.സി.എസ്.യുവി​െൻറ നേതൃത്വത്തിൽ ആചരിച്ചു. സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി. യൂനിറ്റ് പ്രസിഡൻറ് അജിലേഷ് അധ്യക്ഷത വഹിച്ചു. 'വർഗീയ ഫാഷിസം ഉയർത്തുന്ന വെല്ലുവിളി' എന്ന വിഷയത്തിൽ സംസ്ഥാന വൈസ് പ്രസിഡൻറ് എൻ. സിന്ധു പ്രഭാഷണം നടത്തി. ജില്ല ജോ.സെക്രട്ടറി എൻ.കെ. അമീർ അലി, യൂനിറ്റ് സെക്രട്ടറി കെ. രാജീവൻ, സബീന എന്നിവർ സംസാരിച്ചു. ഗുരുവായൂർ മാലിന്യപ്രശ്നം: നഗരസഭ മടിച്ചാൽ ഭരണാധികാരികൾക്കെതിരെ ജനം ചൂലെടുക്കും -വി.ടി. ബൽറാം ഗുരുവായൂര്‍: നഗരത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കാൻ നഗരസഭ ഇനിയും മടിച്ചാൽ ഭരണാധികാരികൾക്കെതിരെ ജനം ചൂലെടുക്കുമെന്ന് വി.ടി. ബൽറാം എം.എൽ.എ. 17 വർഷത്തോളമായി എൽ.ഡി.എഫ് ഭരിക്കുന്ന നഗരസഭ വികസനത്തിൽ പുറകോട്ടാണെന്നും ബൽറാം പറഞ്ഞു. മുൻ കൗൺസിലർ കെ.പി. ഉദയ​െൻറ നേതൃത്വത്തിൽ ഗാന്ധിസ്മൃതി മണ്ഡപത്തിന് സമീപം നടത്തിയ 'മാലിന്യ ഭീകരതക്കെതിരായ' രാപകൽ സമരത്തി​െൻറ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബൽറാം. കെ.വി. അബ്ദുൽ ഖാദർ എം.എൽ.എയും ഗുരുവായൂരി​െൻറ വികസനത്തിന് ശ്രമിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് മണികണ്ഠൻ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ടി.വി. ചന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സിദ്ദിഖ് പന്താവൂർ, ഡി.സി.സി ജനറൽ സെക്രട്ടറി വി. വേണുഗോപാൽ, ബ്ലോക്ക് പ്രസിഡൻറ് ആർ. രവികുമാർ, ആേൻറാ തോമസ്, ബഷീർ പൂക്കോട്, എം.എഫ്. ജോയി, ജോയ് ചെറിയാൻ, മേഴ്സി ജോയ്, റഷീദ് കുന്നിക്കൽ, കെ.വി. സത്താർ, പോളി ഫ്രാൻസിസ്, സി.എസ്. സൂരജ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story