Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമത വിശ്വാസത്തിന്...

മത വിശ്വാസത്തിന് രാഷ്​ട്ര നിർമിതി സാധ്യമല്ല ^മന്ത്രി കെ.ടി. ജലീൽ

text_fields
bookmark_border
വടക്കേക്കാട്: എട്ടു നൂറ്റാണ്ട് മുസ്ലിംകൾ ഭരിച്ചിട്ടും ഇന്ത്യ ഇസ്ലാമിക രാഷ്ട്രമാകാതിരുന്നത് വിശ്വാസത്തിന് രാഷ്ട്രം സ്ഥാപിക്കാൻ കഴിയില്ലെന്നതി​െൻറ തെളിവാണെന്ന് മന്ത്രി കെ.ടി. ജലീൽ. കൊച്ചനൂരിൽ സി.പി.എം സംഘടിപ്പിച്ച മതേതര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാര താൽപര്യത്തെ അലോസരപ്പെടുത്താത്ത ഇസ്ലാമിക നിയമങ്ങളേ മുസ്ലിം നാടുകളിൽ ഭരണാധികാരികൾ നടപ്പാക്കുന്നുള്ളൂ. മതനിരപേക്ഷ സംസ്കാരത്തിന് മാത്രമേ ജനങ്ങളെ ഒന്നിപ്പിച്ച് നിർത്താൻ കഴിയൂ. വർഗീയതയെ ചെറുക്കാൻ വിശ്വാസികളും അല്ലാത്തവരും ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണമെന്ന് മന്ത്രി ജലീൽ ആവശ്യപ്പെട്ടു. വടക്കേക്കാട് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ അഷ്റഫ് പാവൂരയിൽ അധ്യക്ഷത വഹിച്ചു. കവി ശ്രീജിത്ത് അരിയല്ലൂർ മുഖ്യപ്രഭാഷണം നടത്തി. ചാവക്കാട് നഗരസഭ അധ്യക്ഷൻ എൻ.കെ. അക്ബർ, സി.പി.എം ഏരിയ സെക്രട്ടറി എം. കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story