Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദിവാൻജി മൂല മേൽപാലം:...

ദിവാൻജി മൂല മേൽപാലം: അപ്രോച്ച് റോഡ് നിർമാണ നടപടികളിലേക്ക് കോർപ്പറേഷൻ

text_fields
bookmark_border
തൃശൂർ: ദിവാൻജിമൂല മേൽപാലത്തി​െൻറ അപ്രോച്ച് റോഡ് നിർമാണ നടപടികളിലേക്ക് കോർപറേഷൻ കടക്കുന്നു. മേൽപാല പ്രവൃത്തികൾ തുടങ്ങിയപ്പോഴും അപ്രോച്ച് റോഡി​െൻറ കാര്യത്തിൽ അനങ്ങാപ്പാറ നയം സ്വീകരിച്ച കോർപറേഷൻ സമീപനത്തിൽ ഏറെ വിമർശനമുയർന്നിരുന്നു. കഴിഞ്ഞ ദിവസം മേൽപാലം കോൺക്രീറ്റിങ്ങിനുള്ള ഗർഡറുകൾ സ്ഥാപിച്ചതോടെയാണ് നടപടികളിലേക്ക് കടന്നതായി കോർപറേഷൻ വ്യക്തമാക്കുന്നത്. നാല് സർവേ നമ്പറുകളിൽ 38 സ​െൻറാണ് ഏറ്റെടുക്കാനുള്ളത്. കലക്ടർക്ക് നൽകിയ കത്തി​െൻറ അടിസ്ഥാനത്തിൽ ഭൂവില നിശ്ചയിച്ച് നൽകി. ദിവാൻജിമൂല ഭാഗത്ത് സ​െൻറിന് 27 ലക്ഷം നിശ്ചയിച്ചപ്പോൾ പൂത്തോൾ ജങ്ഷനിൽ 3.9 ലക്ഷം രൂപയാണ് കലക്ടർ നിശ്ചയിച്ചിട്ടിരിക്കുന്ന വില. വില കുറവാണെന്ന പരാതി ഉടമകളിൽ നിന്നുണ്ടായിട്ടുണ്ട്. വടക്ക് ഭാഗത്ത് ദിവാൻജി മൂലയിൽനിന്ന് പൂത്തോൾ ജങ്ഷൻ വരെ 330 മീ ദൂരത്തിൽ 11 മീറ്റർ വീതിയിലാണ് കോർപറേഷൻ അപ്രോച്ച് റോഡ് വിഭാവനം ചെയ്തിട്ടുള്ളത്. സ്ഥലം വിട്ടുനൽകാൻ ഉടമകൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതനുസരിച്ച് വീണ്ടും ഭൂവുടമകളുമായി ചർച്ച നടത്തി ധാരണയിലെത്താനാണ് കോർപറേഷ​െൻറ ആലോചന. നിർബന്ധിതമായി ഭൂമിയേറ്റെടുത്താൽ കലക്ടർ നിർദേശിച്ച വില പോലും കിട്ടിയേക്കില്ലെന്ന ഭീതിയും ഭൂവുടമകൾക്കുണ്ട്. ആവശ്യമെങ്കിൽ കോടതിയെ സമീപിക്കാനാണ് ഇക്കാര്യത്തിൽ കോർപറേഷൻ തീരുമാനിച്ചിരിക്കുന്നത്. ഭൂമി ലഭ്യമാക്കൽ നടപടികൾ താമസിക്കാതെ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. ഭൂവുടമകളുമായി കോർപറേഷൻ പ്രാഥമിക ചർച്ച പൂർത്തിയാക്കി. ഇവരുടെ വസ്തു രേഖകൾ പരിശോധിക്കാൻ അഭിഭാഷകനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഭൂമിയേറ്റെടുക്കുന്നതിനുള്ള നോട്ടീസ് അടുത്ത ദിവസം നൽകും. നിലവിലുള്ള പാലത്തിനേക്കാൾ ഒന്നര മീറ്റർ ഉയരത്തിലാണ് പുതിയ പാലമെന്നതിനാൽ ഇരു പാലങ്ങളും കൂട്ടിയിണക്കിയുള്ള റോഡ് സംവിധാനം പ്രധാനമാണ്. രണ്ട് മാസത്തിനകം പാലം നിർമാണം പൂർത്തിയാക്കുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. സ്ഥലവിലയും നിർമാണ െചലവുമായി വൻതുക കോർപറേഷൻ കെണ്ടത്തേണ്ടതുണ്ട്. ഭൂവുടമകൾക്ക് ന്യായവില നൽകുമെന്നും, പാലം നിർമാണം പൂർത്തിയാവുന്നതോടൊപ്പം അപ്രോച്ച് റോഡും സജ്ജമാവുമെന്നും ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story