Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊലീസുകാരെ ആക്രമിച്ച...

പൊലീസുകാരെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്​റ്റിൽ

text_fields
bookmark_border
പട്ടിക്കാട്: പട്രോളിങ്ങിനിലുണ്ടായിരുന്ന . എറണാകുളം തട്ടാംപടി സ്വദേശി കണ്ണംകുളത്തിൽ നിതിൻ (21), ചെറായി സ്വദേശികളായ കൃപചന്ദ്രൻ, അനന്തകൃഷ്ണൻ എന്നിവരെയാണ് പീച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയായ എറണാകുളം ആലുവ സ്വദേശി സജിത്തിനെ (24) കൂടി പിടികിട്ടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. നവംബർ രണ്ടിന് രാത്രിയാണ് സംഭവം. സംശയാസ്പദമായ രീതിയിൽ രാത്രി ദേശീയ പാത പരിസരത്ത് ബൈക്കിൽ നിൽക്കുന്നത് കണ്ട നിതിൻ, സജിത്ത് എന്നിവരെ ചോദ്യം ചെയ്തതോടെ കൈയേറ്റം ചെയ്യുകയായിരുന്നു. ഹെൽമറ്റ് ഉപയോഗിച്ച് പൊലീസുകാരെ അടിച്ചുവീഴ്ത്തി ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. നിതി​െൻറ സുഹൃത്ത് കൃപചന്ദ്ര​െൻറ പിതാവി​െൻറ പേരിലുള്ളതാണ് ബൈക്ക്. ബൈക്ക് ഉപേക്ഷിച്ച ശേഷം ഇവർ കൃപചന്ദ്രനെ വിളിച്ച് ബൈക്ക് മോഷണം പോയതായി പൊലീസിൽ പരാതി നൽകാൻ നിർദേശിച്ചു. തുടർന്ന് കൃപചന്ദ്രനും സുഹൃത്ത് അനന്തകൃഷ്ണനും കാറിലെത്തി നിതിനെയും സജിത്തിനെയും കൊണ്ടുപോയി. ബൈക്കി​െൻറ ഉടമസ്ഥനെ അന്വേഷിച്ച് പൊലീസ് നടത്തിയ തിരച്ചിലിലാണ് പ്രതികൾ പിടിയിലായത്. എസ്.െഎ വിജയരാജൻ, ജൂനിയർ എസ്.െഎ നൗഷാദ്, സി.പി.ഒമാരായ ശ്രീകുമാർ, സജീവ്, ഷൈജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story