Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവരുന്നൂ, എല്ലാ മാസവും...

വരുന്നൂ, എല്ലാ മാസവും പരാതി പരിഹാര അദാലത്ത്

text_fields
bookmark_border
കൊല്ലം: അപേക്ഷകൾ പരിഹരിക്കാൻ ഇനി കാലതാമസം ഉണ്ടാകില്ല. താലൂക്ക് അടിസ്ഥാനത്തിൽ ഓരോ മാസവും കലക്ടറർമാരുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത് നടത്താൻ മാർഗനിർദേശങ്ങളായി. എല്ലാ മൂന്നാം ശനിയാഴ്ചയുമാണ് അദാലത്ത് നടത്തുക. ധനസഹായ വിതരണം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, ഭൂരേഖ സംബന്ധിച്ച കേസുകള്‍, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, സ്റ്റാറ്റ്യൂട്ടറിയായി ലഭിക്കേണ്ട പരിഹാരം എന്നിവ ഒഴിച്ചുള്ള വിഷയങ്ങളാണ് പരിഗണിക്കുക. ഇതിനായി ആവശ്യമായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അദാലത്ത് സെൽ രൂപവത്കരിക്കും. അദാലത്ത് സംഘടിപ്പിക്കാനുള്ള ചുമതല ഡെപ്യൂട്ടി കലക്ടർക്കും അപേക്ഷകളിൽ തുടർനടപടി എടുക്കേണ്ടതി​െൻറ ഉത്തരവാദിത്തം തഹസിൽദാർക്കുമായിരിക്കും. 15 ദിവസം മുമ്പുവരെ ലഭിക്കുന്ന അപേക്ഷകളാണ് പരിഗണിക്കുക. അദാലത്ത് വേദിയില്‍ കലക്ടറോടൊപ്പം വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുക്കും. സര്‍ക്കാര്‍ തീരുമാനം ആവശ്യമാണെന്നുകാണുന്ന അപേക്ഷകള്‍ വിശദമായ റിപ്പോര്‍ട്ട് സഹിതം മുകളിലേക്ക് സമര്‍പ്പിക്കും. അപേക്ഷകൾ നിരസിക്കുന്നതാണെങ്കിൽ മറുപടി നല്‍കും. ലഭിക്കുന്ന എല്ലാ അപേക്ഷകളും സോഫ്റ്റ് വെയറില്‍ രേഖപ്പെടുത്തും. മറ്റ് വകുപ്പുകള്‍ക്ക് കൈമാറുന്ന അപേക്ഷകള്‍ ഓണ്‍ലൈനായി അയക്കും. വ്യത്യസ്ത കൗണ്ടറുകൾ സജ്ജമാക്കിയാണ് ഓരോ അദാലത്തും നടത്തുക. അംഗപരിമിതർക്ക് പ്രത്യേക സൗകര്യം, ഇരിപ്പിടം, കുടിവെള്ളം ഉൾെപ്പടെ എത്തുന്നവർക്ക് ബുദ്ധിമുട്ട് വരാത്ത രീതിയിലാണ് ക്രമീകരിക്കേണ്ടത്. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ അവശ്യ സൗകര്യങ്ങൾ ഒരുക്കണമെന്നാണ് റവന്യൂ വകുപ്പ് നിർദേശം നൽകിയിട്ടുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story