Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎൻ.ജി.ഒ അസോസിയേഷൻ ധർണ

എൻ.ജി.ഒ അസോസിയേഷൻ ധർണ

text_fields
bookmark_border
മാള: കുഴൂരിൽ വില്ലേജ് ഒാഫിസ് ജീവനക്കാരിയെ തലക്കടിച്ച് പരിക്കേൽപിച്ചതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ അസോസിയേഷൻ മാള ബ്രാഞ്ചി​െൻറ ആഭിമുഖ്യത്തിൽ ധർണ നടത്തി. കുഴൂർ വില്ലേജ് ഒാഫിസിന് മുന്നിൽ സംസ്ഥാന വൈസ് പ്രസിഡൻറ് അലി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സർക്കാർ ജീവനക്കാർക്ക് തൊഴിൽ സംരക്ഷണം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രസിഡൻറ് പി.എ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ല പ്രസിഡൻറ് എൻ. രാജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.പി. സജീവ്‌, സി.എൽ. ഡേവീസ്, കെ.എച്ച്. രാജേഷ്, സജീവ് മേനോൻ, ഷാജി നവാസ്, സുനിൽ, ബൈജു, ചാലക്കുടി ബ്രാഞ്ച് പ്രസിഡൻറ് ഷെമീർ, കൊടുങ്ങല്ലൂർ ബ്രാഞ്ച് പ്രസിഡൻറ് ഷെരീഫ്, ഇരിങ്ങാലക്കുട ബ്രാഞ്ച് പ്രസിഡൻറ് ബിജോയ്, മൈക്കിൾ ജേഴ്സൺ എന്നിവർ സംസാരിച്ചു. വിജ്ഞാനോത്സവം ഇന്ന് മാള: ഉപജില്ല ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് മാള ഐ.എസ്.ടിയിൽ നടക്കും. വിവിധ സ്കൂളുകളിൽ നടന്ന മത്സരങ്ങളിലെ വിജയികൾ എത്തണമെന്ന് കൺവീനർ കെ.എ. സൈഫുദ്ദീൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story