Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫോൺ വിളിച്ചത്...

ഫോൺ വിളിച്ചത് ബിഹാറിൽനിന്ന്​; പണം നിക്ഷേപിച്ചത് ഇ–വാലറ്റിലേക്ക്

text_fields
bookmark_border
ഫോൺ വിളിച്ചത് ബിഹാറിൽനിന്ന്; പണം നിക്ഷേപിച്ചത് ഇ–വാലറ്റിലേക്ക് മഞ്ചേശ്വരം: ഒാൺലൈൻ തട്ടിപ്പ് സംഘം പണം പിൻവലിച്ചത് ഡൽഹിയിൽനിന്നാണെങ്കിലും സ്നേഹലതയെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത് ബിഹാറില്‍നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തട്ടിയെടുത്ത പണം ഇ–വാലറ്റിലേക്കാണ് സംഘം നിക്ഷേപിച്ചത്. 59,000 രൂപയും ഇ–വാലറ്റില്‍ നിക്ഷേപിച്ച സംഘം പിന്നീട് അത് മുഖേന ഇടപാടുകള്‍ നടത്തുകയായിരുന്നു. പൊലീസ് പിന്തുടര്‍ന്ന് പോകാതിരിക്കാനാണ് പണം ഇ–വാലറ്റിലേക്ക് കൈമാറിയതെന്നാണ് സംശയിക്കുന്നത്. പിന്നീട്, ഇ–വാലറ്റില്‍നിന്ന് 45,000 രൂപ ഡല്‍ഹിയിലെ ഒരു ഭൂവുടമയുടെ വൈദ്യുതി ചാര്‍ജ് അടക്കാൻ ഉപയോഗിച്ചതായി കണ്ടെത്തി. 11,000 രൂപ ഓണ്‍ലൈന്‍ ടാക്സിയുടെ പ്രീപെയ്ഡ് കൂപ്പണ്‍ വാങ്ങാനും ഉപയോഗിച്ചു. 3000 രൂപ പണമായി പിന്‍വലിക്കുകയും ചെയ്തു. 45,000 രൂപ വൈദ്യുതി ചാര്‍ജ് അടച്ചത് ആരുടേതാണെന്ന് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞതാണ് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായത്. വന്‍കിട ഭൂവുടമയായ ഡല്‍ഹി സ്വദേശി തട്ടിപ്പില്‍ പങ്കാളിയല്ലെന്നും പൊലീസിന് ബോധ്യമായി. ഓണ്‍ലൈന്‍ കമ്പനിയെയാണ് സാധാരണ ബില്ലടക്കാൻ ഏൽപിക്കാറുള്ളതെന്ന് അദ്ദേഹം പൊലീസിന് മൊഴി നൽകി. തട്ടിപ്പിലൂടെ ലഭിച്ച പണംകൊണ്ടാണ് ബില്‍ അടച്ചതെന്ന് പൊലീസ് പറഞ്ഞതോടെ താനും കേസില്‍ കുടുങ്ങുമെന്ന് കരുതിയ ഭൂവുടമ ഓണ്‍ലൈന്‍ കമ്പനിയുടെ ഓഫിസില്‍ ചെന്ന് ബഹളംവെച്ചതായാണ് വിവരം. തുടർന്ന് പൊലീസ് പിന്തുടരുന്നുണ്ടെന്ന് വ്യക്തമായ സംഘം സ്നേഹലതയുടെ അക്കൗണ്ടിലേക്കുതന്നെ പണം നിക്ഷേപിക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story