Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയ ചെസ്: കേരളത്തെ...

ദേശീയ ചെസ്: കേരളത്തെ നയിക്കാൻ കൊടുങ്ങല്ലൂർ സ്വദേശി ജ്യോതിക

text_fields
bookmark_border
മേത്തല:- ദേശീയ ചെസ് മത്സരം(അണ്ടർ -19)കേരള ടീമിനെ നയിക്കുന്നത് കൊടുങ്ങല്ലൂർ മേത്തല സ്വദേശി യു.ആർ. ജ്യോതിക. മത്സരം നടക്കുന്ന തെലങ്കാനയിലേക്ക് പോകാൻ തയാറെടുക്കുന്നതിനിടെയാണ് തന്നെ ക്യാപ്റ്റനായി തെരഞ്ഞെടുത്ത വിവരം അറിയുന്നത്. വി.ആർ. സുനിൽകുമാർ എം.എൽ.എ ജ്യോതികയെ വീട്ടിലെത്തി അഭിനന്ദിച്ചു. മേത്തല ആനാപ്പുഴ ഉള്ളൂർക്കാരൻ പറമ്പിൽ രഘുവി​െൻറയും വനജയുടെയും മകളായ ജ്യോതിക ശൃംഗപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. സൂക്ഷ്മ ബുദ്ധിയുടെ കൂർമതയിൽ കളിക്കളത്തിൽ എതിരാളികളെ നിമിഷനേരം കൊണ്ട് തറപറ്റിച്ച് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നാലുവട്ടം സംസ്ഥാന ജേതാവായിട്ടുണ്ട് ഈ മിടുക്കി. പിതാവിൽനിന്നാണ് ജ്യോതിക ചെസി​െൻറ ബാലപാഠങ്ങൾ പഠിച്ചത്. കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ എതിരാളിയെ നിഷ്പ്രയാസം തോൽപിച്ചാണ് ദേശീയ ഗെയിംസിന് അർഹയായത്. നവംബർ പത്തിന് തെലങ്കാനയിലെ വാറംഗലാണ് മത്സരം.
Show Full Article
TAGS:LOCAL NEWS 
Next Story