Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോഫി ബോർഡ് സഹകരണ സംഘം...

കോഫി ബോർഡ് സഹകരണ സംഘം ^മത്സര രംഗത്ത് 27 പേർ

text_fields
bookmark_border
കോഫി ബോർഡ് സഹകരണ സംഘം -മത്സര രംഗത്ത് 27 പേർ തൃശൂർ: ഇന്ത്യൻ കോഫി ബോർഡ് വർക്കേഴ്സ് സഹകരണ സംഘം ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 27 പേർ മത്സരരംഗത്ത്. 43 പേർ നാമനിർദേശ പത്രിക നൽകിയിരുന്നു. കഴിഞ്ഞ ഭരണസമിതിയായ സഹകരണ വേദിയുടെ പാനലിന് പുറമെ, ഇടതുപക്ഷം, ബി.ജെ.പി പാനലും മത്സരരംഗത്തുണ്ട്. 24 ജനറൽ സീറ്റും വനിത, പട്ടികജാതി സംവരണ സീറ്റുകളുമാണ്. ഇതിൽ വനിത സംവരണത്തിൽ ഇടതുപക്ഷം നേതൃത്വം നൽകുന്ന പാനലിലെ കെ.എൻ. ലളിത എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സംഘത്തി​െൻറ ആദ്യ സെക്രട്ടറി എൻ.എസ്. പരമേശ്വരൻ പിള്ളയുടെ ഭാര്യയാണ് ലളിത. മൂന്ന് വനിതകൾക്ക് മത്സരിക്കാമെങ്കിലും മറ്റാരും മത്സരരംഗത്തില്ല. 19നാണ് തെരഞ്ഞെടുപ്പ്.
Show Full Article
TAGS:LOCAL NEWS 
Next Story