Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുരുദക്ഷിണ പുരസ്കാരം...

ഗുരുദക്ഷിണ പുരസ്കാരം ആറ്റൂർ രവിവർമക്ക്

text_fields
bookmark_border
തൃശൂർ: ജില്ല ഹയർ സെക്കൻഡറി മലയാള അധ്യാപക സമിതി ഏർപ്പെടുത്തിയ പത്താമത് ഗുരുദക്ഷിണ പുരസ്കാരം കവി ആറ്റൂർ രവിവർമക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ ഹയർ സെക്കൻഡറിയിലെ മലയാളഭാഷ വിദ്യാർഥികളാണ് 'സംക്രമണം' കവിതയെ മുൻനിർത്തി ആറ്റൂരിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. കേരളപ്പിറവി ദിനത്തിൽ വിദ്യാർഥികൾ ഓരോ രൂപ വീതം സമാഹരിച്ച 10,001 രൂപയാണ് പുരസ്കാരം. ഒമ്പതിന് രാവിലെ 10ന് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ സംഘടിപ്പിക്കുന്ന ഭാഷാഭിമാന സദസ്സിൽ വിദ്യാർഥി പ്രതിനിധികൾ പ്രശസ്തിപത്രം അടങ്ങുന്ന പുരസ്കാരം സമ്മാനിക്കും. ഡോ. പി.വി. കൃഷ്ണൻ നായർ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡൊമിനിക് ജെ. കാട്ടൂർ കവിതകളെ കുറിച്ച് പ്രഭാഷണം നടത്തും. മലയാളം ഉപഭാഷയായി പഠിച്ച് നൂറിൽ നൂറ് മാർക്ക് ലഭിച്ച എഴായിരത്തോളം കുട്ടികൾക്ക് 'മലയാളതിലക പട്ടത്താനം' വിതരണം ചെയ്യും. സംസ്ഥാനതല കവിത മത്സരത്തിൽ കാവ്യപ്രതിഭകളായ കുട്ടികളെയും ഇൗ വർഷം വിരമിക്കുന്ന മാതൃഭാഷ അധ്യാപകരെയും ചടങ്ങിൽ ആദരിക്കും. സമിതി പ്രസിഡൻറ് വി.വി. ശ്രീല, സെക്രട്ടറി പി.ഡി. പ്രകാശ്ബാബു, കോഒാഡിനേറ്റർ എൻ. ഹരീന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story