Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേന്ദ്ര സർക്കാർ കർഷക...

കേന്ദ്ര സർക്കാർ കർഷക കേന്ദ്രീകൃത നയം നടപ്പാക്കണം ^മന്ത്രി സുനിൽകുമാർ

text_fields
bookmark_border
കേന്ദ്ര സർക്കാർ കർഷക കേന്ദ്രീകൃത നയം നടപ്പാക്കണം -മന്ത്രി സുനിൽകുമാർ കൊടുങ്ങല്ലൂർ: കർഷകരുടെ വരുമാനം വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ കർഷക കേന്ദ്രീകൃത നയം ആവിഷ്കരിച്ച് നടപ്പാക്കണമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ആവശ്യപ്പെട്ടു. കൊടുങ്ങല്ലൂർ താലൂക്ക് പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കി​െൻറയും ഫാർമേഴ്സ് ക്ലബി​െൻറയും സംയുക്താഭിമുഖ്യത്തിൽ നബാർഡി​െൻറ സഹകരണത്തോടെ സംഘടിപ്പിച്ച ഏകദിന കാർഷിക സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക ആനുകൂല്യങ്ങൾ കേന്ദ്രസർക്കാർ ഒന്നൊന്നായി ഇല്ലാതാക്കുകയാണ്. മൂല്യവർധിത ഉൽപന്നങ്ങളുടെ വിഹിതം കർഷകന് ലഭ്യമാകുന്ന നയം കൊണ്ടുവരണം. ഭക്ഷ്യസുരക്ഷയും സുരക്ഷിത ഭക്ഷണവും എന്ന ലക്ഷ്യം മുൻനിർത്തിയുള്ള കാർഷിക നയമാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. സഹകരണ പ്രസ്ഥാനങ്ങൾ കർഷകരുടെ നെട്ടല്ലാണെന്നും മന്ത്രി പറഞ്ഞു. ബാങ്ക് പ്രസിഡൻറ് ടി.എം. നാസർ അധ്യക്ഷത വഹിച്ചു. ബാങ്ക് പരിധിയിൽനിന്ന് തെരഞ്ഞെടുത്ത 31 മികച്ച കർഷകരെ മന്ത്രി ആദരിച്ചു. വി.ആർ. സുനിൽകുമാർ എം.എൽ.എ, മുൻ എം.പി കെ.പി. ധനപാലൻ എന്നിവർ വിശിഷ്ടാതിഥികളായി. നബാർഡ് ഡി.ഡി.എം ദീപ എസ്. പിള്ള മുഖ്യപ്രഭാഷണം നടത്തി. ജോസഫ് ചാലിശ്ശേരി, കെ.കെ. ജിന്നാസ്, ബീന രവിശങ്കർ, െഎ.കെ. ശിവജ്ഞാനം, എ.ഡി. ദിലീപ്കുമാർ, വി.ആർ. രജിത, പി.െഎ. ആൻറണി, കെ.ഡി. ലിസി എന്നിവർ സംസാരിച്ചു. ആർ.ബി. മുഹമ്മദാലി സ്വാഗതം പറഞ്ഞു. ഡോ. മേരി റജീന, ജോസ് സി. റാഫേൽ, വി.എസ്. റോയ്, എസ്. ശരണ്യ, ഗോപു കൊടുങ്ങല്ലൂർ എന്നിവർ ക്ലാസുകൾ നയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story