Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിദ്യാർഥിക്ക്​ മർദനം:...

വിദ്യാർഥിക്ക്​ മർദനം: പിതാവ്​ മുഖ്യമന്ത്രിക്ക്​ പരാതി അയച്ചു; 14 എ.ബി.വി.പിക്കാർക്കെതിരെ കേസ്​

text_fields
bookmark_border
കൊടുങ്ങല്ലൂർ: ഗവ. ടെക്നിക്കൽ സ്കൂളിൽ എ.ബി.വി.പി സംഘത്തി​െൻറ മർദനത്തിനിരയായ അഭിജിത്ത് ഉണ്ണിയുടെ പിതാവ് ഉണ്ണികൃഷ്ണൻ മുഖ്യമന്ത്രിക്ക് പരാതി അയച്ചു. വി.എച്ച്.എസ്.ഇ വിദ്യാർഥികളിൽനിന്ന് ടെക്നികൽ സ്കൾ വിദ്യാർഥികൾക്ക് സംരക്ഷണം നൽകാൻ നടപടി വേണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ, അഭിജിത്തിനെ മർദിച്ച സംഭവവുമായി ബന്ധപ്പെട്ട് 14 എ.ബി.വി.പിക്കാർക്കെതിരെ കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തു. ഇഷ്ടിക, പൈപ്പ് കഷ്ണം, കട്ട തുടങ്ങിയ ആയുധങ്ങൾ ആക്രമി സംഘത്തി​െൻറ കൈയിൽ കണ്ടതായും മർദനം തുടങ്ങിയശേഷം തനിക്ക് ഒന്നും ഒാർമയുണ്ടായില്ലെന്നും കൊടുങ്ങല്ലൂർ മെഡി കെയർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഭിജിത്ത് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story