Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുളിയംതുരുത്ത്...

പുളിയംതുരുത്ത് കോളനിയിൽ അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതി തുടങ്ങി

text_fields
bookmark_border
വാടാനപ്പള്ളി: അടിസ്ഥാന വികസനത്തിൽ പിന്നാക്കം നിൽക്കുന്ന തളിക്കുളം നാലാം വാർഡ് പുളിയംതുരുത്ത് കോളനിയിൽ അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിക്ക് തുടക്കമായി. പട്ടികജാതി കുടുംബങ്ങൾ ഏറെയുള്ള കോളനിയിൽ ഒരു കോടിയുടെ വികസന പ്രവർത്തനം നടത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. റോഡ്, ഫുട്പാത്ത്, കുടിവെള്ളം, വൈദ്യുതി, സോളാർ വൈദ്യുതി, ഭവന പുനരുദ്ധാരണം, മാലിന്യസംസ്കരണം, അടുക്കളത്തോട്ടം, സ്വയംതൊഴിൽ പദ്ധതി തുടങ്ങിയ പ്രവൃത്തികളാണ് കോളനിയിൽ നടപ്പാക്കുക. 40ലധികം പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്നതുകൊണ്ടാണ് കോളനിയെ സ്വശ്രയ ഗ്രാമം പദ്ധതിയിൽ സംസ്ഥാന സർക്കാർ ഉൾപ്പെടുത്തിയത്. പദ്ധതിയുടെ ഉദ്ഘാടനം ഗീത ഗോപി എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് ഡോ. എം.ആർ. സുഭാഷിണി, വൈസ് പ്രസിഡൻറ് ശശികുമാർ, പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രജനി, വൈസ് പ്രസിഡൻറ് എം.കെ. ബാബു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story