Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇടത്​ പ്രതിഷേധം;...

ഇടത്​ പ്രതിഷേധം; കാലിക്കറ്റിൽ സിൻഡിക്കേറ്റ്​ യോഗം മുടങ്ങി

text_fields
bookmark_border
ഇടത് പ്രതിഷേധം; കാലിക്കറ്റിൽ സിൻഡിക്കേറ്റ് യോഗം മുടങ്ങി കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇടത് യൂനിയനുകളുടെ പ്രതിഷേധത്തെ തുടർന്ന് മുടങ്ങി. സെനറ്റി​െൻറ കാലാവധി കഴിഞ്ഞതിനാൽ സിൻഡിക്കേറ്റ് യോഗം നടത്തുന്നത് ചട്ടവിരുദ്ധമാണെന്നാരോപിച്ചായിരുന്നു പ്രതിഷേധം. എതിർപ്പിനൊടുവിൽ, യോഗത്തിനായി ഭരണകാര്യാലയത്തിനുള്ളിൽ കയറാനാവാതെ യു.ഡി.എഫ് സിൻഡിക്കേറ്റ് അംഗങ്ങൾ മടങ്ങി. ക്വാറം തികയാത്തതിനാൽ യോഗം നടത്താനുമായില്ല. ഇടത് അംഗങ്ങൾ യോഗം ബഹിഷ്കരിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. കാലിക്കറ്റ് യൂനിവേഴ്സിറ്റി എംപ്ലോയീസ് യൂനിയനും അധ്യാപക സംഘടനയായ 'ആക്ടും' യൂനിവേഴ്സിറ്റി സംരക്ഷണ സമിതി എന്ന പേരിലാണ് ഭരണകാര്യാലയത്തി​െൻറ കവാടത്തിൽ കുത്തിയിരുന്നത്. നൂറോളം പ്രവർത്തകർ ശനിയാഴ്ച രാവിലെ 8.30 മുതൽ പ്രതിഷേധത്തിനെത്തിയിരുന്നു. സിൻഡിക്കേറ്റ് യോഗത്തിൽ പെങ്കടുക്കാനുള്ളവരിൽ വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീറും പി.വി.സി ഡോ. പി. മോഹനനുമടക്കമുള്ളവരെ മാത്രമാണ് കടത്തിവിട്ടത്. 10 മണിക്കുശേഷം യു.ഡി.എഫ് അംഗങ്ങൾ എത്തിയതോടെ പ്രതിഷേധം ശക്തമായി. പി.എം. നിയാസ്, കെ.എം. നസീർ, ടി.പി. അഹമ്മദ്, കെ. വിദ്യാസാഗർ, പി.എ. റഷീദ്, പി.എം. സലാഹുദ്ദീൻ തുടങ്ങിയവരെ സ്ത്രീകളടക്കമുള്ള സമരക്കാർ തടഞ്ഞു. രജിസ്ട്രാർ വിളിച്ച യോഗത്തിനാണ് എത്തിയതെന്നും അകത്തേക്ക് കടക്കാൻ സംരക്ഷണം നൽകണെമന്നും സിൻഡിക്കേറ്റ് അംഗങ്ങൾ സ്ഥലത്തുണ്ടായിരുന്ന സി.െഎ മുഹമ്മദ് ഹനീഫയോട് ആവശ്യപ്പെട്ടു. വി.സിയുമായി സി.െഎ ചർച്ച നടത്തിയെങ്കിലും നിയമവിരുദ്ധമായ യോഗം അനുവദിക്കില്ലെന്ന് വ്യക്തമാക്കി പ്രതിഷേധക്കാർ ഉറച്ചുനിന്നതോടെ യു.ഡി.എഫ് അംഗങ്ങൾ മടങ്ങിേപ്പായി. സമരക്കാരിൽ ചിലർ എസ്.ഐ സി.കെ. നാസറിനോട് തട്ടിക്കയറിയത് വാക്കേറ്റത്തിനുമിടയാക്കി. ഇടത്–യു.ഡി.എഫ് തർക്കത്തിനിടെ സർവകലാശാല ഭരണപ്രതിസന്ധിയിേലക്ക് നീങ്ങുകയാണ്. സെപ്റ്റംബർ 20നാണ് അവസാനമായി സിൻഡിക്കേറ്റ് യോഗം ചേർന്നത്. സെനറ്റി​െൻറ കാലാവധി കഴിഞ്ഞശേഷമുള്ള സിൻഡിക്കേറ്റ് യോഗം ചട്ടപ്രകാരമല്ലെന്നാണ് ഇടത് അംഗങ്ങളുടെ വാദം. രണ്ടു മാസത്തെ ഇടവേള അവസാനിക്കുന്ന നവംബർ 20നകം അടുത്ത യോഗം ചേരുെമന്ന് വി.സി ഡോ. കെ. മുഹമ്മദ് ബഷീർ പറഞ്ഞു. സ്വന്തം ലേഖകൻ
Show Full Article
TAGS:LOCAL NEWS 
Next Story