Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗെയിൽ പൈപ്പിടൽ: നഷ്​ടം ...

ഗെയിൽ പൈപ്പിടൽ: നഷ്​ടം കൊടുക്കാൻ സർക്കാർ ഇടപെടണമെന്ന്​ മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
കോഴിക്കോട്: ഗെയില്‍ പൈപ്പ്ലൈനിടാൻ സ്ഥലം കൊടുത്തവർക്കുള്ള നഷ്ടപരിഹാരം നൽകാൻ സർക്കാർ ഇടപെടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കോൺഗ്രസ് നേതാവ് വി.എം. സുധീരന്‍ നല്‍കിയ പരാതിയിലാണ് നടപടി. ചീഫ് സെക്രട്ടറിയും ഡി.ജി.പിയും കോഴിക്കോട് ജില്ല കലക്ടറും ജില്ല പൊലീസ് മേധാവിയും ഗെയില്‍ അധികൃതരും സംഭവം അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമീഷന്‍ ആവശ്യപ്പെട്ടു. കോഴിക്കോട്ട് നടക്കുന്ന അടുത്ത സിറ്റിങ്ങില്‍ കേസ് പരിഗണിക്കും. 1962ലെ പെട്രോളിയം ആന്‍ഡ് മിനറല്‍ പൈപ്പ്ലൈന്‍ അക്വിസിഷന്‍ നിയമപ്രകാരമാണ് ഗെയില്‍ പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതെങ്കിലും സ്ഥലം ഏറ്റെടുക്കാന്‍ തദ്ദേശവാസികള്‍ക്ക് നോട്ടീസ് നല്‍കിയില്ലെന്ന് വ്യക്തമാണെന്ന് കമീഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. സ്ഥലം ഏറ്റെടുക്കുമ്പോള്‍ വിജ്ഞാപനം പുറത്തിറക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. സാധാരണക്കാരായ പ്രദേശവാസികളെ സഹായിക്കാൻ ബന്ധപ്പെട്ടവർക്ക് ബാധ്യതയുണ്ട്. നോട്ടീസ് പോലും നല്‍കാതെയാണ് അധികാരികൾ ജെ.സി.ബിയുമായെത്തുന്നതെന്നും പൊലീസ് ഗെയില്‍ അധികൃതര്‍ക്ക് പിന്തുണ നല്‍കുകയാണെന്നും പരാതിയിലുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story