Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചരിത്ര സ്മാരകങ്ങളെ...

ചരിത്ര സ്മാരകങ്ങളെ വർഗീയവത്​കരിക്കുന്നു ^എം.എസ്​.എം

text_fields
bookmark_border
ചരിത്ര സ്മാരകങ്ങളെ വർഗീയവത്കരിക്കുന്നു -എം.എസ്.എം കയ്പമംഗലം: രാജ്യത്തെ മഹത്തരമായ ചരിത്രത്തെയും ചരിത്ര സ്മാരകങ്ങളെയും വർഗീയ മനോഭാവത്തോടെയും അസഹിഷ്ണുതയോടെയും കാണുന്ന ഫാഷിസ്റ്റ് നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കയ്പമംഗലത്ത് നടന്ന എം.എസ്.എം ജില്ല ഹയർ സെക്കൻഡറി സ്റ്റുഡൻറ്സ് കോൺഫറൻസ് അഭിപ്രായപ്പെട്ടു. ചരിത്രങ്ങൾക്ക് മുകളിൽ പുതിയ നിർമാണങ്ങൾ നടക്കുകയാണ്. ഇത്തരം അപനിർമിതികളെ ചരിത്രംകൊണ്ടുതന്നെ ഇല്ലാതാക്കണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. കെ.എൻ.എം ജില്ല കൺവീനർ ഇ.കെ. ഇബ്രാഹിംകുട്ടി മൗലവി ഉദ്ഘാടനം ചെയ്തു. എം.എസ്.എം ജില്ല വൈസ് പ്രസിഡൻറ് ആദിൽ മജീദ് സലഫി അധ്യക്ഷത വഹിച്ചു. ഐ.എസ്.എം ജില്ല പ്രസിഡൻറ് താജുദ്ദീൻ സ്വലാഹി, ഇ.ഐ. അബ്ദുല്ല, മുഹമ്മദലി, കരീം, എം.എസ്.എം ജില്ല പ്രസിഡൻറ് അദീബ് ഫാറൂഖി, ജോ. സെക്രട്ടറി മുഹ്‌സിൻ കൊടുങ്ങല്ലൂർ എന്നിവർ സംസാരിച്ചു. സാലിഷ് വാടാനപ്പള്ളി, സൽമ അൻവാരിയ്യ, ജാസിർ രണ്ടത്താണി, ശുക്കൂർ സ്വലാഹി, ഷാഹിദ് മുസ്ലിം ഫാറൂഖി എന്നിവർ വിഷയം അവതരിപ്പിച്ചു. സമാപന സമ്മേളനം കെ.എൻ.എം ജില്ല വൈസ് പ്രസിഡൻറ് പി.കെ. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. എം.എസ്.എം ജില്ല പ്രസിഡൻറ് സി.എം. മുബശ്ശിർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് ജലീൽ മാമങ്കര സമാപന പ്രസംഗം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story