Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയോഗ^പ്രകൃതിചികിത്സ...

യോഗ^പ്രകൃതിചികിത്സ കേന്ദ്രത്തെച്ചൊല്ലി സി.പി.എമ്മിൽ തർക്കം

text_fields
bookmark_border
യോഗ-പ്രകൃതിചികിത്സ കേന്ദ്രത്തെച്ചൊല്ലി സി.പി.എമ്മിൽ തർക്കം വാടാനപ്പള്ളി: ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ ചുള്ളിപ്പടിയിൽ തുടങ്ങിയ യോഗ-പ്രകൃതിചികിത്സ കേന്ദ്രത്തെച്ചൊല്ലി സി.പി.എമ്മിൽ തർക്കം. ശനിയാഴ്ച നടന്ന ഉദ്ഘാടന ചടങ്ങിൽനിന്ന് സി.പി.എമ്മിലെ ഒരു വിഭാഗം അംഗങ്ങൾ വിട്ടുനിന്നു. സി.പി.എമ്മുകാരനായ പ്രസിഡൻറ് വി.കെ. അശോകനോടൊപ്പം കോൺഗ്രസ്, -ബി.ജെ.പി അംഗങ്ങൾ പങ്കെടുത്തു. നാച്ചുറോപ്പതി വെൽനസ് കേന്ദ്രം എന്ന പേരിലാണ് യോഗകേന്ദ്രം ആരംഭിച്ചത്. കേരളത്തിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ ആദ്യത്തെ യോഗ ചികിത്സ കേന്ദ്രം എന്നാണ് അറിയിപ്പ്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ കീഴിലല്ല കേന്ദ്രം തുടങ്ങിയതെന്നും ആർ.എസ്.എസാണ് യോഗകേന്ദ്രത്തി​െൻറ പിന്നിലെന്നുമാണ് സി.പി.എം വിലയിരുത്തൽ. ഇതനുസരിച്ചാണ് സി.പി.എമ്മിലെ ഒരു വിഭാഗം അംഗങ്ങൾ ചടങ്ങിൽനിന്ന് വിട്ടുനിന്നത്. എന്നാൽ, സി.പി.എമ്മുകാരനായ പ്രസിഡൻറ് കെ.വി. അശോകൻ, സ്ഥിരം സമിതി അധ്യക്ഷൻ പി.എൻ. ജ്യോതിലാൽ എന്നിവർ പങ്കെടുത്തു. പ്രസിഡൻറാണ് ചടങ്ങിൽ അധ്യക്ഷത വഹിച്ചത്. സി.പി.ഐക്കാരിയായ വൈസ്പ്രസിഡൻറ് ബീന ശശാങ്കനും യു.ഡി.എഫ്, -ബി.ജെ.പി അംഗങ്ങളും പങ്കെടുത്തു. പാർട്ടിയിലെ വടംവലിയാണ് തർക്കത്തിന് കാരണമെന്നാണ് കോൺഗ്രസ് ആരോപണം. പ്രസിഡൻറും സി.പി.എം നേതൃത്വവും തമ്മിലെ വടംവലിമൂലം ഭരണസ്തംഭനമാണെന്നും പ്രസിഡൻറ് സ്ഥാനം രാജിവെക്കണമെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഉണ്ണികൃഷ്ണൻ കാര്യാട്ട് പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, ആർ.എസ്.എസാണ് യോഗകേന്ദ്രത്തിന് ചുക്കാൻപിടിക്കുന്നത് എന്നതുകൊണ്ടാണ് സി.പി.എമ്മിലെ ചില അംഗങ്ങൾ വിട്ടുനിന്നതെന്നാണ് സി.പി.എം നേതാക്കൾ പറയുന്നത്. പങ്കെടുക്കരുതെന്ന് ആർക്കും അറിയിപ്പ് നൽകിയിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story