Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുഴ സംരക്ഷണത്തിന്...

പുഴ സംരക്ഷണത്തിന് കിഫ്ബി ഫണ്ട്

text_fields
bookmark_border
പഴഞ്ഞി: പുഴ സംരക്ഷണത്തിന് കിഫ്ബി ഫണ്ട് കണ്ടെത്തുമെന്ന് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. പൊന്നാനി കോൾ സംരക്ഷണ സമിതിയുടെ കർഷകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധികളുെടയും ഉദ്യോഗസ്ഥരുെടയും കർഷകരുെടയും ഒരുമയോടെയുള്ള പ്രവർത്തനത്തിലൂടെ നെല്ലുൽപാദനം മെച്ചപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. പൊന്നാനി കോൾസംരക്ഷണ സമിതി പ്രസിഡൻറ് എൻ. ആലിക്കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എ. ജയാനന്ദൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കാട്ടകാമ്പാൽ പഞ്ചായത്ത് പ്രസിഡൻറ് സി.കെ. സദാനന്ദൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത സതീശൻ, കെ.എൽ.ഡി.സി കൺസ്ട്രക്ഷൻ എൻജിനീയർ കെ.ഭാസ്കരൻ, കോൾവികസന അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടർ ഷീല പ്രസാദ്, വാട്ടർ മാനേജ്മ​െൻറ് ഡെപ്യൂട്ടി ഡയറക്ടർ എ. ജമീല, എ.ജെ. സ്റ്റാൻലി, എം.എ. വേലായുധൻ എന്നിവർ സംസാരിച്ചു. 'കർഷകരും കോൾപടവ് കമ്മിറ്റിയും നെൽകൃഷിയും' വിഷയത്തിൽ റിട്ട. കൃഷി ജോയൻറ് ഡയറക്ടർ ജോസ് വർഗീസ് ക്ലാസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story