Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവഞ്ചിക്കുളം ടൂറിസം...

വഞ്ചിക്കുളം ടൂറിസം വികസന പദ്ധതി തുടങ്ങുന്നു

text_fields
bookmark_border
തൃശൂര്‍: വഞ്ചിക്കുളം ടൂറിസം വികസനത്തിന് തുടക്കമിടുന്നു. നിർമാണം അടുത്തമാസം തുടങ്ങാന്‍ മേയര്‍ അജിത ജയരാജ‍​െൻറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കോര്‍പറേഷനും സംസ്ഥാന ടൂറിസം വകുപ്പും ചേർന്നുള്ള പദ്ധതിക്ക് 20 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മൂന്ന് കോടിയുടെ പദ്ധതിയാണ് ആദ്യഘട്ടത്തിൽ തയാറാക്കിയത്. വഞ്ചിക്കുളം മുതല്‍ 700 മീറ്റര്‍ ദൂരം തോട് സര്‍വേ നടത്തി കൈയേറ്റങ്ങള്‍ ഒഴിവാക്കി പുനഃസ്ഥാപിക്കുകയാണ് ആദ്യഘട്ടം ലക്ഷ്യമാക്കുന്നതെന്ന് പദ്ധതിയുടെ കണ്‍സൾട്ടൻറ് ആയ ആര്‍ക്കിടെക്ട് വിനോദ്കുമാര്‍ പറഞ്ഞു. തോടി​െൻറ ഇരുഭാഗവും കോര്‍പറേഷന്‍ സംരക്ഷണ മതില്‍കെട്ടിയും പായല്‍ നീക്കിയും സംരക്ഷിക്കും. നടപ്പാത, സൈക്കിള്‍ ട്രാക്ക്, അടിസ്ഥാന സൗകര്യ വികസനങ്ങള്‍, ബോട്ടിങ് സൗകര്യങ്ങള്‍ എന്നിവ നടപ്പാക്കും. സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന ജലപാത പദ്ധതിയുമായി ബന്ധപ്പെടുത്തി കൂടിയാകും പദ്ധതി തയാറാക്കുകയെന്നും വിനോദ്കുമാര്‍ പറഞ്ഞു. ബോട്ട് ജെട്ടിയായി വികസിപ്പിച്ച്, വഞ്ചിക്കുളത്തുനിന്നും വടൂക്കര പാലം വരെ നിലവിലുള്ള കനാല്‍ നവീകരിച്ച് ബോട്ടിങ് സൗകര്യം ഒരുക്കുന്നതാണ് പദ്ധതി. കനാലി‍​െൻറ ഒരു ഭാഗത്ത് നടപ്പാതയും സൈക്കിള്‍ ട്രാക്കും നിര്‍മിക്കും. വഞ്ചിക്കുളത്തിന് സമീപം പാര്‍ക്കിങ്, കഫറ്റീരിയ, കര്‍ഫര്‍ട്ട് സ്റ്റേഷന്‍, വിശ്രമകേന്ദ്രം സംവിധാനങ്ങളും ഒരു മലിനജല സംസ്കരണ പ്ലാൻറും വിഭാവനം ചെയ്യുന്നുണ്ട്. ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാൻമാരായ പി. സുകുമാരന്‍, ഫ്രാന്‍സീസ് ചാലിശ്ശേരി, കൗണ്‍സിലര്‍മാരായ അനൂപ് ഡേവീസ് കാട, പി.കൃഷ്ണന്‍കുട്ടി, ടൂറിസം വകുപ്പ് അസി. ഡയറക്ടര്‍ ഷാഹുല്‍ ഹമീദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story