Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതാലൂക്ക്​ ആശുപത്രി...

താലൂക്ക്​ ആശുപത്രി പ്രസവ വാർഡിൽ ഉദ്​ഘാടന മാമാങ്കം

text_fields
bookmark_border
കുന്നംകുളം: താലൂക്ക് ആശുപത്രിയിലുള്ള പ്രസവ വാർഡ് വീണ്ടും ഉദ്ഘാടനം ചെയ്യും. ഏഴുവർഷം മുമ്പ് നവീകരിച്ച് ഉദ്ഘാടനം ചെയ്ത പ്രസവ വാർഡാണ് വീണ്ടും ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രി എ.സി. മൊയ്തീ​െൻറ സാന്നിധ്യത്തിലാണ് ഉദ്ഘാടനം. ആശുപത്രി എച്ച്.എം.സി അറിയാതെയാണ് ആശുപത്രി അധികാരികൾ ഉദ്ഘാടനം സംഘടിപ്പിച്ചിട്ടുള്ളത്. നഗരസഭ ഫണ്ട് ഉപയോഗപ്പെടുത്തി നവീകരിച്ചശേഷം അന്നത്തെ എം.എൽ.എ ബാബു എം. പാലിശ്ശേരി ഉദ്ഘാടനം നടത്തിയ ശിലാഫലകം നിലനിൽക്കുേമ്പാഴാണ് വീണ്ടും ഉദ്ഘാടന നീക്കം. എച്ച്.എം.സി യോഗം വിളിക്കാനോ ഇതുസംബന്ധിച്ച തീരുമാനം കൈക്കൊള്ളാനോ അധികാരികൾ തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. ആശുപത്രിയുടെ ദൈനംദിന വിഷയങ്ങളിൽ എച്ച്.എം.സിയാണ് തീരുമാനം കൈക്കൊള്ളാറുള്ളത്. ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെയുള്ളവരുടെ ധിക്കാര നടപടിയിൽ പ്രതിഷേധിച്ച് എച്ച്.എം.സി അംഗങ്ങൾ പരിപാടിയിൽനിന്ന് വിട്ടുനിൽക്കാനും തീരുമാനിച്ചതായി അംഗങ്ങൾ പറഞ്ഞു. ഇക്കാര്യം മന്ത്രി എ.സി. മൊയ്തീ​െൻറ ശ്രദ്ധയിൽപ്പെടുത്തിയതായും അറിയുന്നു. ഇടക്കിടെ ഫണ്ട് ഉപയോഗപ്പെടുത്തി നവീകരിക്കുകയും ഉദ്ഘാടനം നടത്തുകയും ചെയ്യുന്നത് അപഹാസ്യമാണെന്നും അവർ കുറ്റപ്പെടുത്തി. നവീകരിച്ച പ്രസവ വാർഡിന് പുറമെ ഒാപറേഷൻ തിയറ്റർ, രക്തസംഭരണ കേന്ദ്രം പ്രവർത്തനോദ്ഘാടനവും ഞായറാഴ്ച വൈകീട്ട് നടക്കും. നഗരസഭ അധ്യക്ഷ സീത രവീന്ദ്രൻ അധ്യക്ഷത വഹിക്കും. കുന്നംകുളത്ത് ഹരിത കർമസേന രൂപവത്കരിക്കും കുന്നംകുളം: മാലിന്യ നിർമാർജനത്തിന് ഹരിത കർമസേന രൂപവത്കരിക്കാനും വീടുകൾക്ക് ഉറവിട മാലിന്യ സംസ്കരണത്തിനായി ബയോ കേമ്പാസ്റ്റർ ബിൻ വിതരണം വിപുലീകരിക്കാനും തീരുമാനമായി. ഹരിതകേരളം മിഷ​െൻറ ഭാഗമായാണ് ഹരിതകർമസേന രൂപവത്കരണം. ഒരു വാർഡിൽനിന്ന് കുടുംബശ്രീ പ്രവർത്തകരായ രണ്ടുപേരെ വീതമാണ് കർമസേനയിൽ അംഗങ്ങളാക്കുക. സേനാ അംഗങ്ങൾ എല്ലാ മാലിന്യവും ശേഖരിക്കും. പിന്നീട് ജൈവമാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കണം. ഇതിനാവശ്യമായ ബയോ ബിന്നുകളും ചകിരിപ്പൊടിയും സബ്സിഡി നിരക്കിൽ നഗരസഭയിൽനിന്ന് വിതരണം ചെയ്യും. പ്ലാസ്റ്റിക് മാലിന്യം തരംതിരിച്ച് നഗരസഭ ശേഖരിക്കും. മാസത്തിൽ ഒരിക്കലാണ് ഹരിതകർമസേന പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുക. ഇലക്ട്രോണിക് മാലിന്യം നാലുമാസം കൂടുേമ്പാൾ വീടുകളിൽനിന്ന് ശേഖരിക്കും. ഇത് ക്ലീൻ കേരള മിഷന് കൈമാറും. ഇതോടനുബന്ധിച്ച് നടന്ന ഏകദിന പരിശീലനം അധ്യക്ഷ സീത രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ പി.എം. സുരേഷ് അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story