Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപഞ്ചായത്ത് റോഡ്​...

പഞ്ചായത്ത് റോഡ്​ മണ്ണിട്ട് നിരത്താനുള്ള നീക്കം പൊലീസ് തടഞ്ഞു

text_fields
bookmark_border
വടക്കേക്കാട്: പഞ്ചായത്ത് നവീകരിക്കാൻ പദ്ധതിയിട്ട റോഡ് മണ്ണിട്ട് നിരത്താനുള്ള വ്യക്തികളുടെ നീക്കം വടക്കേക്കാട് പൊലീസ് തടഞ്ഞു. 12ാം വാർഡ് പടിഞ്ഞാേറ കല്ലൂരിൽ ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് നേരേത്ത റോഡിലിറക്കിയ മണ്ണ് നിരത്താൻ എക്സ്കവേറ്റർ എത്തിയത്. പഞ്ചായത്ത് അധികൃതർ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി പണി നിർത്തിവെപ്പിച്ച് എക്സ്കവേറ്റർ കസ്റ്റഡിയിലെടുത്തു. ഇറക്കിയവർതന്നെ മണ്ണ് തിരിച്ചെടുക്കാമെന്ന വ്യവസ്ഥയിൽ എക്സ്കവേറ്റർ വിട്ടുകൊടുത്തു. കർണാക്കിൽ പള്ളി റോഡും വീട്ടിപ്പറമ്പിൽ റോഡും ബന്ധിപ്പിക്കാൻ ശ്രമം തുടങ്ങിയിട്ട് കാലങ്ങളായി. കഴിഞ്ഞ ഫെബ്രുവരിയിൽ ഭൂവുടമകളായ രണ്ടുപേർ സ്ഥലം പഞ്ചായത്തിന് വിട്ടുനൽകിയതോടെയാണ് തടസ്സം നീങ്ങിയത്. ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കി തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി റോഡ് പണിയാൻ ഭരണ സമിതി അംഗീകാരം നൽകിയതാണ്. പണി അനിശ്ചിതമായി നീട്ടുകയാണെന്ന് ആരോപിച്ച് പ്രദേശത്തെ ഏതാനും പേർ സ്വന്തം ചെലവിൽ റോഡ് നന്നാക്കാനിറങ്ങിയിരുന്നു. വാർഡ് അംഗത്തി​െൻറ പരാതിയെ തുടർന്ന് പൊലീസി​െൻറ സാന്നിധ്യത്തിൽ ചർച്ച നടത്തിയാണ് പണി ഏറ്റെടുക്കാൻ പഞ്ചായത്ത് ധാരണയായത്. ഇതിനിടെയാണ് ശനിയാഴ്ച ആരെയുമറിയിക്കാതെ ചിലർ മണ്ണ് നിരത്താൻ എക്സ്കവേറ്ററുമായെത്തിയത്. പള്ളിയിലേക്കുള്ള റോഡ് പഞ്ചായത്ത് അവഗണിച്ചെന്ന് വരുത്തി വിശ്വാസികളെ വരുതിയിലാക്കാനുള്ള താൽപര്യമാണ് ഇതിന് പിന്നിലെന്ന് ആരോപണമുണ്ട്. പ്രദേശത്തെ ചില രാഷ്ട്രീയ നേതാക്കളുടെ ഒത്താശയുള്ളതായും പറയപ്പെടുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story