Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനെയ്​വിളക്കി​െൻറ...

നെയ്​വിളക്കി​െൻറ പ്രഭയിൽ കോടതി വിളക്ക്

text_fields
bookmark_border
ഗുരുവായൂർ: നെയ്വിളക്കി​െൻറ പ്രഭയിൽ കോടതി വിളക്ക് തെളിഞ്ഞു. ഉച്ചകഴിഞ്ഞ് കാഴ്ചശീവേലിക്ക് കിഴക്കൂട്ട് അനിയൻ മാരാരുടെ മേളം അകമ്പടിയായി. വൈകീട്ട് ഗുരുവായൂർ ഗോപൻമാരാരുടെ തായമ്പക അരങ്ങേറി. വിളക്കാഘോഷത്തി​െൻറ ഭാഗമായി കലാപരിപാടി അസി. സെഷൻസ് ജഡ്ജി കെ.എൻ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. ഹൈകോടതി ജസ്റ്റിസുമാരായ ജ്യോതീന്ദ്രനാഥ്, സുധീന്ദ്രകുമാർ, അനു ശിവരാമൻ എന്നിവർ ആഘോഷങ്ങളിൽ പങ്കാളികളായി. ഞായറാഴ്ച സ്റ്റേറ്റ് ബാങ്കി​െൻറ വിളക്കാഘോഷമാണ്. രാവിലെ കാഴ്ച ശീവേലിക്ക് കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിലുള്ള മേളം അകമ്പടിയാവും. ഉച്ചകഴിഞ്ഞുള്ള ശീവേലിക്കും രാത്രി വിളക്ക് എഴുന്നള്ളിപ്പിനും ചോറ്റാനിക്കര സുഭാഷ് നാരായണ മാരാരുടെ പഞ്ചവാദ്യമാണ് അകമ്പടി. കൊമ്പൻ വലിയ കേശവൻ കോലമേറ്റും. കലാപരിപാടി രാവിലെ എട്ടിന് എസ്.ബി.ഐ എം.ഡി പ്രവീൺ കുമാർ ഗുപ്ത ഉദ്ഘാടനം ചെയ്യും. വൈകീട്ട് ദീപാരാധനക്കുശേഷം വിവേകാനന്ദ​െൻറ നേതൃത്വത്തിലുള്ള ഭക്തിഗാനമേള അരങ്ങേറും.
Show Full Article
TAGS:LOCAL NEWS 
Next Story