Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിദ്യാർഥികൾക്ക്​...

വിദ്യാർഥികൾക്ക്​ മർദനം: ഉന്നത പൊലീസ്​ അധികാരികൾക്ക്​ കത്ത്​ നൽകും

text_fields
bookmark_border
ചാവക്കാട്: വിദ്യാർഥികളെ സ്റ്റേഷനിൽ കയറ്റി മർദിച്ചെന്ന ആരോപണമുൾെപ്പടെ നിരവധി സംഭവങ്ങളിൽ ചാവക്കാട് പൊലീസിനെതിരെ താലൂക്ക് വികസന സമിതി യോഗത്തിൽ രൂക്ഷവിമർശനം. സംഭവത്തിൽ ആരോപണമുയർന്ന ചാവക്കാട് എസ്.ഐ ഉൾെപ്പടെയുള്ള പൊലീസ് സംഘത്തിനെതിരെ നടപടി വേണമെന്ന് സി.പി.ഐ പ്രതിനിധി പി. മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു. ഇക്കാര്യം വികസന സമിതിയുടെ ആവശ്യമായി രേഖപ്പെടുത്താനും ഉന്നത പൊലീസ് അധികാരികൾക്ക് കത്ത് നൽകാനും തീരുമാനിച്ചു. ഭൂമി ൈകയേറിയവർക്കെതിരെ പരാതി നൽകുന്നവരെ പൊലീസ് സ്േറ്റഷനിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തുന്നുവെന്ന് എൻ.സി.പി പ്രതിനിധി എം.കെ. ഷംസുദ്ദീനും പരാതി ഉന്നയിച്ചു. സർക്കാർ അംഗീകാരമുള്ളവരാണ് വഴിയോര കച്ചവടക്കാരെന്നും മറ്റൊരു സ്ഥലം കണ്ടെത്തി വേണം അവരെ മാറ്റാനെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാൻ പൊലീസും ഉദ്യോഗസ്ഥരും ശ്രമിച്ചാൽ എതിർക്കുമെന്നും ശംസുദ്ദീൻ മുന്നറിയിപ്പ് നൽകി. പൊലീസി​െൻറ അശാസ്ത്രീയ ട്രാഫിക് പരിഷ്കാരം നഗരത്തിൽ വൻ ഗതാഗതക്കുരുക്കിന് വഴിവെച്ചിരിക്കുകയാണെന്ന് അംഗങ്ങൾ കുറ്റപ്പെടുത്തി. തീരദേശത്ത് വ്യാജമായി നിർമിച്ച ഐസ്ക്രീം, ആയുർവേദ മരുന്നുകൾ വൻതോതിൽ വിൽപന നടത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യമുയർന്നു. മുനക്കക്കടവ് അഴിമുഖത്തെ പുലിമുട്ട് തകർച്ചയെ കുറിച്ച് അന്വേഷണം നടത്തുക, ചാവക്കാട് താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തുന്നതിന് സൗകര്യം ഒരുക്കുക, കെ.എസ്.ഇ.ബി ഓഫിസ് ഏങ്ങണ്ടിയൂരിൽ നിലനിർത്തുക, മത്സ്യവിൽപനക്കാർക്ക് ഭക്ഷ്യസുരക്ഷ ലൈസൻസ് കർശനമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉയർന്നു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉമ്മർ മുക്കണ്ടത്ത് അധ്യക്ഷത വഹിച്ചു. ഒരുമനയൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.ജെ. ചാക്കോ, തഹസിൽദാർ കെ. േപ്രംചന്ദ്, അഡീഷനൽ തഹസിൽദാർ സി.എം. ജോൺസൻ, കെ. പ്രശാന്തൻ, മന്ദലാംകുന്ന് മുഹമ്മദുണ്ണി, ടി.പി. ഷാഹു, ടി.കെ. അബ്ദുൽ റസാഖ് മന്ദലാംകുന്ന് തുടങ്ങിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story