Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവടക്കാഞ്ചേരിയിൽ...

വടക്കാഞ്ചേരിയിൽ വീണ്ടും മോഷ്​ടാക്കൾ വിലസുന്നു

text_fields
bookmark_border
വടക്കാഞ്ചേരി: ഇടവേളക്കുശേഷം വടക്കാഞ്ചേരി നഗരഹൃദയത്തിൽ മോഷ്ടാക്കളുടെ വിഹാരം. പൊലീസ് സ്റ്റേഷന് പിറകിലുള്ള ഗവ. ഗേൾസ് എൽ.പി സ്കൂൾ, സമീപെത്ത അംഗൻവാടി, വില്ലേജ് ഓഫിസ് എന്നിവയുടെ പൂട്ടുകൾ തകർത്തു. ഓഫിസുകളിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. സ്കൂളിൽ പ്രധാനാധ്യാപികയുടെ മേശവലിപ്പും തകർത്തു. എന്നാൽ, കംപ്യൂട്ടറുകളും അനുബന്ധ സാമഗ്രികളും നഷ്ടപ്പെട്ടിട്ടില്ല. വില്ലേജ് ഓഫിസി​െൻറ മേശവലിപ്പിൽ സൂക്ഷിച്ച 50 രൂപ മോഷ്ടാക്കൾ കവർന്നു. പരാതികളെ തുടർന്ന് വടക്കാഞ്ചേരി സി.ഐ പി.എസ്. സുരേഷ്, എസ്.ഐ കെ.സി. രതീഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story