Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൈദ്യുതി ഒാഫിസ്​...

വൈദ്യുതി ഒാഫിസ്​ നിർത്തലാക്കുന്നതിനെതിരെ പ്രതിഷേധം

text_fields
bookmark_border
ചിറ്റാട്ടുകര: എളവള്ളി പഞ്ചായത്തിലെ ചിറ്റാട്ടുകരയിൽ പാവറട്ടി കെ.എസ്.ഇ.ബിയുടെ സബ് എൻജിനീയർ ഒാഫിസ് നിർത്തലാക്കാനുള്ള നടപടിക്കെതിരെ എളവള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. 2005ൽ മുൻ എം.എൽ.എ എം.കെ. പോൾസ​െൻറ പ്രത്യേക താൽപര്യാർഥം പ്രവർത്തനമാരംഭിച്ചതാണ് ഇൗ ഒാഫിസ്. മേഖലയിലെ 7000 ഉപഭോക്താക്കളുടെ പരാതികളും ബില്ലുകളും ഇവിടെ സ്വീകരിച്ചിരുന്നു. നവംബർ ഒന്ന് മുതൽ പരാതി സ്വീകരിക്കുന്നത് പാവറട്ടി കെ.എസ്.ഇ.ബി ഒാഫിസിലേക്ക് മാറ്റി. ഇവിടെയുള്ള ലൈൻമാൻമാരെയും മാറ്റി. ഇതോടെ ഒാഫിസ് പ്രവർത്തനം നിലച്ചമട്ടാണ്. താമസിയാതെ ബില്ല് അടക്കുന്ന സംവിധാനം പാവറട്ടിയിലേക്ക് മാറ്റുമെന്നാണ് സൂചന. കോൺഗ്രസി​െൻറ നേതൃത്വത്തിൽ പരാതി നൽകിയെങ്കിലും അനുകൂല നടപടി ലഭിച്ചില്ല. ഡി.സി.സി സെക്രട്ടറി പി.കെ. രാജൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡൻറ് സി.ജെ. സ്റ്റാൻലി, എ.ഡി. സാജു, വർഗീസ് മാനത്തിൽ, കർഷക കോൺഗ്രസ് മണലൂർ നിയോജക മണ്ഡലം പ്രസിഡൻറ് പ്രസാദ് പണിക്കൻ, സനൽ കുന്നത്തുള്ളി, കെ.ഒ. ബാബു, ലിസി വർഗീസ്, സി.ടി. ഫ്രാൻസിസ്, ടി.എസ്. ശിവരാമൻ, എൻ.എ.എം. സലിം, പി.വി. വിൻെസൻറ്, ജോബിൻ ജോസ്, ജിേൻറാ തേറാട്ടിൽ, കെ.പി. വിവേകൻ, സുധീർ ബാബു, ബാബു താമരപ്പള്ളി, പി.ആർ. വർഗീസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story