Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊലീസ്​ മർദനം:...

പൊലീസ്​ മർദനം: വിദ്യാർഥികളും രക്ഷിതാക്കളും മുഖ്യമന്ത്രിക്ക് പരാതി നൽകി

text_fields
bookmark_border
ചാവക്കാട്: വെന്മേനാട് എം.എ.എസ്.എം വിദ്യാർഥികൾ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന അഞ്ച് വിദ്യാർഥികളെ ചാവക്കാട് പൊലീസ് മർദിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ അന്വേഷണം നടത്തി എസ്.ഐ ഉൾെപ്പടെയുള്ളവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്ന് വിദ്യാർഥികളും രക്ഷിതാക്കളും വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്കൂൾ വിട്ട് വരുന്ന വഴിയിൽ പാവറട്ടി-കുണ്ടുകടവ് പാലത്തിനടുത്തുനിന്ന് ചാവക്കാട് പൊലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോവുകയും ക്രൂരമായി മർദിക്കുകയും ചെയ്തതായി വിദ്യാർഥികൾ ആരോപിച്ചു. സംഭവം പുറത്തുപറഞ്ഞാൽ കഞ്ചാവ് കേസിൽ ഉൾപ്പെടുത്തുമെന്നും എസ്.ഐ ഭീഷണിപ്പെടുത്തിയതായി അജ്മൽ പറഞ്ഞു. പാവറട്ടി സ്റ്റേഷനിൽനിന്ന് മർദനമേറ്റതിനെ തുടർന്ന് എങ്ങണ്ടിയൂരിലെ വിനായകൻ ആത്്മഹത്യ ചെയ്തതുപോലെ ത​െൻറ മകനോട് പോയി തൂങ്ങിച്ചാകാൻ എസ്.ഐ രമേശ് പറഞ്ഞതായി അജ്മലി​െൻറ മാതാവ് ഹഫ്സ പറഞ്ഞു. മനുഷ്യാവകാശ കമീഷൻ, ബാലാവകാശ കമീഷൻ, ഡി.ജി.പി, സിറ്റി പൊലീസ് കമീഷണർ, എ.സി.പി ഗുരുവായൂർ, ഡിവൈ.എസ്.പി കുന്നംകുളം എന്നിവർക്കും പരാതി നൽകും. വാർത്തസമ്മേളനത്തിൽ വിദ്യാർഥികളായ അജ്മൽ, സുഹൈൽ, റാഷിദ് ബന്ധുക്കളായ ഹഫ്സ, റജുല, ഷമീർ, ഷാബി എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story